Breaking News

നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ മത്സരിപ്പിക്കും.

തിരുവനന്തപുരം  : നവ ജനശക്തി കോൺഗ്രസ്സ്  തിരുവനന്തപുരം ജില്ല കമ്മിറ്റി വൈ എം സി എ ഹാളിൽ ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.  ജില്ല പ്രസിഡന്റ് കെ.വേണുഗോപാലൻ നായർ അദ്ധ്യക്ഷത വഹിച്ചു.
   നവ ജനശക്തി കോൺഗ്രസ്സ്സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ കേരളത്തിലെ  എല്ലാ നിയോജക മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുവാൻ ഇന്ന് കൂടിയ ഏകദിന ക്യാമ്പിൽ   തീരുമാനിച്ചു.    തായി മടത്തിൽ നൗഷാദ് മുസ്ലിയാർ സംസ്ഥാന ജനറൽ സെക്രട്ടറി മുഖ്യപ്രഭാഷണം നടത്തി. കുറ്റിമൂട് ഫറൂക് , ഹുസൈൻ നെടുമങ്ങാട്, അൽ അലീഫ് കണിയാപുരം. മാത്യു കൂട്ടി പേരൂർക്കട ,ഫിറോസ് കുറ്റിമൂട് , സജു ടോൾ മുക്ക് , എൻ.ഗോപാലകൃഷ്ണൻ ,രമണിക്കാട്ടാക്കട, സനു ആറ്റിങ്ങൽ, ഷൈലജ ആലിയാട് തുടങ്ങി ജില്ല സംസ്ഥാന നേതാക്കൾ പങ്കെടുത്തു സംസാരിച്ചു. ടോണി വർഗീസ് ശാസ്തമംഗലം നന്ദി പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments