Breaking News

നിയമസഭാ തിരഞ്ഞെടുപ്പ്, എസ്ഡിപിഐ ജയപരാജയങ്ങൾ നിശ്ചയിക്കും: പി.കെ ഉസ്മാൻ

നിയമസഭാ തിരഞ്ഞെടുപ്പിൽ എറണാകുളം ജില്ലയിലെ നിയമ സഭാ മണ്ഡലങ്ങളിലെ ജയപരാജയങ്ങൾ നിശ്ചയിക്കുക എസ് ഡി പി ഐ ആയിരിക്കുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഉസ്മാൻ പറഞ്ഞു.
എ സഈദ് മെമ്മോറിയൽ ഹാളിൽ നടന്ന ജില്ലാ പ്രവർത്തകസമിതി മീറ്റിംഗ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്പൂർണ വോട്ടർ പട്ടിക പരിഷ്കരണത്തിന് (SIR ) ശേഷം  നടക്കുന്ന തെരഞ്ഞെടുപ്പ് എന്ന നിലയിൽ വളരെ നിർണായകമായ ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ  സംഘപരിവാറിനെതിരെ ജനകീയ ബദൽ ഉയർത്തിക്കൊണ്ടു വരുന്ന പ്രസ്ഥാനം എന്ന നിലയിൽ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയെ ജനം ഏറ്റെടുക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments