കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2026- 27 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു.
കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2026- 27 വാർഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു.
കാഞ്ഞങ്ങാട്: നവ കേരളത്തിനായി ജനകീയാസൂത്രണം എന്ന സന്ദേശം ഉയർത്തിക്കൊണ്ട് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2022- 27 പതിനാലാം പഞ്ചവത്സര പദ്ധതി യുടെയും 2026- 27 വാർഷിക പദ്ധതി രൂപീകരണത്തിന്റെയും ഭാഗമായുള്ള വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് രജത ജൂബിലി ഹാളിൽ നടന്ന പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുജാത ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് പി. ഗോവിന്ദൻ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പി.കെ. മഞ്ജിഷ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി. പ്രകാശൻ, പി. കെ. സബിത, വി. വി. തുളസി, ടി. ശോഭ, പി.വി. രാജേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. എച്ച്. മുഹമ്മദ് ഹനീഫ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം.പി. ജയശ്രീ, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എസ് ഹരികൃഷ്ണൻ സ്വാഗതവും അസിസ്റ്റന്റ് സെക്രട്ടറി വി. വി. ശശി നന്ദിയും പറഞ്ഞു. തുടർന്ന് 13 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് വെവേറെ യോഗം ചേരുകയും പദ്ധതികളുടെ ചർച്ചയ്‌ക്കുശേഷം ക്രോഡീകരണം നടത്തി അവതരിപ്പിക്കുകയും ചെയ്തു. വർക്കിംഗ് ഗ്രൂപ്പ് പൊതുയോഗത്തിൽ ഒരു തിരിഞ്ഞ നിർദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച് ഗ്രാമ സഭകളിൽ അവതരിപ്പിച്ച് പദ്ധതിക്ക് രൂപം നൽകും
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments