Breaking News

ചൂട് കൂടുമ്പോഴും സ്കൂളുകളിൽ പിടി ക്ലാസ് ഉച്ചയ്ക്ക് 11 മണിക്ക് തന്നെ, വിദ്യാർത്ഥികൾ വിയർക്കുന്നു

കാസർഗോഡ് : കത്തുന്ന വെയിലും, പൊള്ളുന്ന ചൂടും വിദ്യാർത്ഥികൾക്ക് ഒരു പ്രശ്നമേയല്ല. അവർക്കുള്ള പി ടി ക്ലാസിൽ കത്തുന്ന വെയിലാണെങ്കിലും മൈതാനത്തിറങ്ങി കളിക്കും.പൊള്ളുന്ന ചൂടിലും,ആരോഗ്യ പ്രശ്നങ്ങളിലും അവർ ബോധവാന്മാരല്ല.ഈ വിഷയത്തിൽ വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് ഒരു നിർദ്ദേശവും നൽകിയിട്ടുമില്ല. അതുകൊണ്ടുതന്നെ കുട്ടികളെ കളിക്കുന്നതിൽ നിന്ന് അധ്യാപകർ തടയുന്നുമില്ല.

 ചൂടിന്റെ കാഠിന്യം വർദ്ധിച്ചതോടെ പുറത്ത് ജോലി ചെയ്യുന്നവരുടെ സുരക്ഷിതത്വം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ ജോലി സമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3:00 മണി വരെ പുറത്തിറങ്ങി ജോലി ചെയ്യരുതെന്നാണ് നിർദ്ദേശം.സൂര്യാഘാതം ഏൽക്കാതിരിക്കാനും,മറ്റു ആരോഗ്യ പ്രശ്നങ്ങൾ ബാധിക്കാതിരിക്കാനുമാണ് ഇത്തരത്തിൽ ഒരു നിർദേശം സർക്കാർ നൽകിയിരിക്കുന്നത്. വീടിന് പുറത്തിറങ്ങുന്നവർ കുട പിടിക്കണമെന്ന് വരെ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അതേപോലെ മൃഗങ്ങൾക്ക് വരെ സുരക്ഷ ഒരുക്കാൻ ജില്ലാ വെറ്ററിനറി കേന്ദ്രവും ക്ഷീരകർഷകരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

 കഴിഞ്ഞ വർഷങ്ങളിൽ ഉഷ്ണ തരംഗത്തിന്റെ ഫലമായി സൂര്യാഘാതം ഏറ്റു മരണങ്ങൾ വരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. അംഗൻവാടികൾക്ക് പോലും വനിതാ ശിശുക്ഷേമ വകുപ്പിന്റെ അഭ്യർത്ഥന മാനിച്ച് സർക്കാർ അവധി നൽകിയിരുന്നു. കഴിഞ്ഞ വർഷത്തിന് സമാനമായാണ് ഇപ്പോൾ ചൂട് കൂടുന്നതും,നാട് വരൾച്ചയിലേക്ക് നീങ്ങുന്നതും. ഇതിനിടയിൽ സ്കൂൾ കുട്ടികൾ മൈതാനത്ത് കളിക്കുന്നതിന് നിയന്ത്രണമില്ലാത്തത് രക്ഷിതാക്കളെ ആശങ്കപ്പെടുത്തുന്നുണ്ട്.വീടിന് പുറത്തിറങ്ങാൻ കഴിയാത്ത വിധം വെയിലും ചൂടുമാ ണുള്ളത്.ഈ മാസം ചൂട് വളരെ കൂടുതലാണെന്ന് കാലാവസ്ഥ വിദഗ്ധർ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. സ്കൂൾ കുട്ടികളുടെ പിടി ക്ലാസുകൾ ഒരു കാരണവശാലും ഈ സമയങ്ങളിൽ അനുവദിക്കരുതെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.

ഫോട്ടോ:കത്തുന്ന വെയിലിൽ ഫുട്ബാൾ കളിയിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾ.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments