Breaking News

*മഞ്ചേശ്വരം: പീസ് ക്രിയേറ്റീവ് സ്കൂളിൽ ‘പീസ് കാർണിവൽ’ ഫെബ്രുവരി 14ന്*

മഞ്ചേശ്വരം :  പാഠപുസ്തക ങ്ങൾക്കപ്പുറം അനുഭവത്തിലൂടെ പഠനം എന്ന ലക്ഷ്യത്തോടെ പീസ് ക്രിയേറ്റീവ് സ്കൂൾ, കുഞ്ചത്തൂരിൽ ഫെബ്രുവരി 14ന് ‘പീസ് കാർണിവൽ’ സംഘടിപ്പിക്കുമെന്ന് പ്രിൻസിപ്പൽ അബ്ദുൾ ഖാദർ സ്കൂൾ പരിസരത്ത് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ
അറിയിച്ചു. രാവിലെ 10 മുതൽ രാത്രി 10 വരെ നടക്കുന്ന കാർണിവലിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

വിദ്യാർത്ഥികൾക്ക് യഥാർത്ഥ വ്യാപാരാനുഭവം നൽകുന്നതിനായി ഭക്ഷ്യവസ്തുക്കൾ, കളിപ്പാട്ടങ്ങൾ, കരകൗശല വസ്തുക്കൾ ഉൾപ്പെടെയുള്ള വിവിധ സ്റ്റാളുകൾ ഒരുക്കും. സ്റ്റാൾ മാനേജ്മെന്റ്, ഉപഭോക്തൃ സമ്പർക്കം, വിൽപ്പന തന്ത്രങ്ങൾ തുടങ്ങിയ പ്രായോഗിക കഴിവുകൾ പഠിക്കാൻ അവസരമുണ്ടാകും.

എസ്‌കെജി വിദ്യാർത്ഥികൾക്കായുള്ള ബിരുദദാന ചടങ്ങ്, സാംസ്കാരിക പരിപാടികൾ, ശാസ്ത്ര പദ്ധതികളുടെ പ്രദർശനം, പരമ്പരാഗത ഗെയിമുകൾ, കളിസ്ഥലം, അറബിക്-ഇസ്ലാമിക സാംസ്കാരിക പൈതൃക അവതരണം എന്നിവയും കാർണിവലിന്റെ ഭാഗമാകും.

സ്കൂൾ ചെയർമാൻ അബ്ദുൾ റഹ്മാൻ അരിമല, അധ്യാപകൻ ഉസ്മാൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments