ആസ്വാദനക്കുറിപ്പു തയ്യാറാക്കൽ- വിജയികൾക്ക് സമ്മാനങ്ങൾ നൽകി സന്ദേശം ഗ്രന്ഥാലയം
മൊഗ്രാൽപുത്തൂർ : ചൗക്കി സന്ദേശം ഗ്രന്ഥാലയത്തിൻ്റെ നേതൃത്ത്വത്തിൽ അടുക്കത്തു ബയൽ യു.പി. സ്കൂളിൽ സ്ഥാപിച്ച എഴുത്തുപെട്ടിയിൽ നിക്ഷേപിച്ച ആസ്വാദനക്കുറിപ്പുകളിൽ വിജയികളെ കണ്ടെത്തി സമ്മാനം നൽകി. സ്കൂൾ ലൈബ്രറിയിൽ നിന്നും വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ചാണ്ആസ്വാദനക്കുറിപ്പു തയ്യാറാക്കിയത്.ചടങ്ങ് കാസറഗോഡ് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സീമാ സുവർണ്ണ അധ്യക്ഷത വഹിച്ചു. ആസ്വാദനക്കുറിപ്പു മത്സരത്തിൽ അൽഷിക വി , മയൂഖ പി , ഇഷ എച്ച് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.ലൈബ്രറി കൗൺസിൽ ജില്ലാതലത്തിൽ നടത്തിയ വായനാ മത്സരത്തിൽ സന്ദേശം ഗ്രന്ഥാലയം പ്രതിനിധിയായി പങ്കെടുത്ത ആശ്രയ ഡി യെ ചടങ്ങിൽ അനുമോദിച്ചു.താലൂക്ക് ലൈബ്രറി കൗൺസിൽ അംഗവും കവിയുമായ എം.പി.ജിൽ ജിൽ സന്ദേശം ലൈബ്രറി നിർവ്വാഹക സമിതി അംഗം മുഹമ്മദ് കുഞ്ഞി മാസ്റ്റർ, സീനിയർ അധ്യാപിക റോഷ്നി ടീച്ചർ, സന്ദേശം ലൈബ്രറി സെക്രട്ടറി എസ്. എച്ച് ഹമീദ് എന്നിവർ പ്രസംഗിച്ചു . എസ്.ആർ.ജി കൺവീനർ ഗഫൂർ മാസ്റ്റർ സ്വാഗതവും സ്കൂൾ ലൈബ്രറി കൺവീനർ ആരിഫ നന്ദിയും പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments