Breaking News

*​നീറ്റ് യുജി 2026 റജിസ്ട്രേഷൻ ആരംഭിച്ചു; മാർച്ച് 8 വരെ അപേക്ഷിക്കാം*

ന്യൂഡൽഹി : ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് (യുജി) 2026 നുള്ള ഓൺലൈൻ അപേക്ഷകൾ ദേശീയ പരീക്ഷാ ഏജൻസി (എൻടിഎ) ക്ഷണിച്ചുതുടങ്ങി. ഇന്നു മുതൽ മാർച്ച് 8 വരെ അപേക്ഷ സമർപ്പിക്കാം. മേയ് 3നാണ് പരീക്ഷ. അപേക്ഷകർ neet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിലൂടെ റജിസ്ട്രേഷൻ പൂർത്തിയാക്കണം. 

അപേക്ഷാ നടപടിക്രമങ്ങൾ, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ കേന്ദ്രങ്ങൾ എന്നിവ സംബന്ധിച്ച വിശദാംശങ്ങൾ പ്രോസ്പെക്ടസിൽ ലഭ്യമാണെന്ന് എൻടിഎ അറിയിച്ചു. രാജ്യത്തെ മെഡിക്കൽ, ഡെന്റൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള പ്രധാന പരീക്ഷയായതിനാൽ വിദ്യാർഥികൾ സമയബന്ധിതമായി അപേക്ഷ നൽകണമെന്ന് അധികൃതർ നിർദേശിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments