Breaking News

നിയമസഭാ തിരഞ്ഞെടുപ്പ്; പരിശോധന ശക്തം.കാസറഗോഡ് 29 ലക്ഷം രൂപയും സ്വർണ്ണവും പിടികൂടി

കാസറഗോഡ് : നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം നടത്തിയ പരിശോധനയിൽ രേഖകളില്ലാത്ത 29 ലക്ഷം രൂപയും 97.300 ഗ്രാം സ്വർണ്ണവും പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് സ്വദേശികളായ രണ്ടുപേരെ കാസറഗോഡ് പോലീസും ജില്ലാ ക്രൈം സ്ക്വാഡും ചേർന്ന് പിടികൂടി. കാഞ്ഞങ്ങാട് ബല്ല മേലങ്കോട്ട് സ്വദേശി രോഹിത് ഉത്തം സലൂംഖേ (37), കോട്ടച്ചേരി എൽ.ഐ.സി ഓഫീസിന് സമീപം താമസിക്കുന്ന തുക്കറാം ഹമ്പി റാവു ചവാൻ (60) എന്നിവരാണ് പള്ളം - കറന്തക്കാട് റോഡിൽ വെച്ച് പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന കാറിൽ ഒളിപ്പിച്ച നിലയിലായിരുന്നു പണവും സ്വർണ്ണവും. 

കാസറഗോഡ് എ.എസ്.പി. അച്യുത് അശോക് ഐ.പി.എസിന്റെ ന്റെ നേതൃത്വത്തിൽ കാസറഗോഡ് എസ്.ഐ. നെജിൽ രാജ്, മൗഷമി, നാരായണൻ ടി, പ്രൊബേഷനറി എസ്.ഐ. പ്രജിത്ത്, എ.എസ്.ഐ. ഷാജു, ചന്ദ്രശേഖരൻ സി.പി.ഒ.മാരായ നീരജ്, ഷജീഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments