പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി ബേക്കറി ,ജ്യൂസ് ആൻഡ് കാൻറീൻ കടയിൽ തീപിടുത്തം.
കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ശ്രീലക്ഷ്മി ബേക്കറി ,ജ്യൂസ് ആൻഡ് കാൻറീൻ കടയിൽ നിന്നും രാത്രി 12:20 ഓടുകൂടി തീയും പുകയും വരുന്നത് ബസ്റ്റാൻഡിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരുടെ ശ്രദ്ധയിൽ പെടുകയും ഉടനെ തന്നെ തൊട്ടടുത്ത അഗ്നി രക്ഷാ നിലയത്തിലേക്ക് വിളിച്ച് വിവരം അറിയിക്കുകയും ആയിരുന്നു. കാസറഗോഡ് നിന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിന്റെ നേതൃത്വത്തിൽ 2 യൂണിറ്റ് വാഹനം എത്തുകയും,കടമുറി പൂട്ടി കിടന്നതിനാൽ രക്ഷാപ്രവർത്തനത്തിന് തടസ്സം വന്നുവെങ്കിലും സേനാംഗങ്ങൾ പൂട്ട് ഷിയേഴ്സ് ഉപയോഗിച്ച് മുറിച്ചു നീക്കി ഷട്ടർ തുറന്ന് രക്ഷാപ്രവർത്തനം നടത്തി. ബോവിക്കാനം സ്വദേശിയായ കെ സതീഷ് കുമാറിന്റെ അധീനതയിലുള്ള കടക്കാണ് തീ പിടിച്ചത് .തീപിടിത്തത്തിൽ ഇൻസ്റ്റൻറ് കോഫി മേക്കർ ,സോഫ്റ്റ് ഡ്രിങ്ക്സുകൾ ,ബേക്കറി ഐറ്റംസ്, മറ്റു വസ്തുക്കൾ എന്നിവ ഭാഗികമായി കത്തി നശിച്ചിരുന്നു .കടമുറിയുടെ മുകളിലേക്ക് കയറുന്ന ഏണിപ്പടികളിലും സാധനങ്ങൾ കുത്തിനിറച്ചു വച്ചതിനാൽ രക്ഷാപ്രവർത്തനത്തിന് മുകളിലേക്ക് കയറുന്നതിന് ബുദ്ധിമുട്ടായിരുന്നു . മരത്തിൻ്റെ ഏണിയുടെ കുറച്ചു ഭാഗങ്ങൾ കത്തി നശിച്ചിരുന്നു .കടയുടമ രാത്രി 10 മണിയോടുകൂടി കടയടച്ച് നായികാപ്പിലുള്ള ഭാര്യ വീട്ടിലേക്ക് പോയ സമയത്ത് ആയിരുന്നു തീപിടിത്തം ഉണ്ടായിരുന്നത്. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലം വൻ തീപിടിത്തമാണ് ഒഴിവായത് , തീ പടർന്നിരുന്നുവെങ്കിൽ തൊട്ടടുത്ത കടമുറികളിലേക്ക് തീപടർന്ന് വൻ ദുരന്തം ഉണ്ടാകുമായിരുന്നു. കഴിഞ്ഞവർഷം പ്രസ്തുത കട, ജീവനക്കാർ പരിശോധന നടത്തുകയും പ്രാഥമിക അഗ്നിശമനോപാധിയായ എക്സ്റ്റിംഗ്യൂഷർ വയ്ക്കണമെന്ന് നിർദ്ദേശം കൊടുക്കുകയും ചെയ്തിരുന്നു. സേനാംഗങ്ങളായ എം രമേശ ,വി കെ ഷൈജു ,എച്ച് ഉമേഷന്‍ ,പി രാജേഷ് ,കെ വി ജിതിൻ കൃഷ്ണൻ ,എം എ വൈശാഖ് ,അതുൽ രവി ,വൈശാഖ് പാർത്ഥസാരഥി ,അശ്വിൻ എസ് എം ,വി രാജു, പി വി രഞ്ജിത്ത്, പി വി പ്രസാദ് എന്നിവർ ഈ ദൗത്യത്തിൽ പങ്കെടുത്തിരുന്നു. തീപിടുത്തത്തിൽ ഉദ്ദേശം 75000 രൂപ നഷ്ട്ടം വന്നതായി കടയുടമ പറഞ്ഞു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments