Breaking News

*ബങ്കറിൽ ഒളിവിലാണെന്ന പാശ്ചാത്യ മാധ്യമങ്ങളുടെയും ശത്രുരാജ്യങ്ങളുടെയും പ്രചരണങ്ങൾ തള്ളിക്കളഞ്ഞ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഇ പൊതുവേദിയിൽ. ഇസ്‌ലാമിക വിപ്ലവത്തിന്റെ 47-ാം വാർഷികാഘോഷങ്ങൾക്ക് മുന്നോടിയായി ഇറാന്റെ സ്ഥാപക നേതാവ് ഇമാം ഖുമൈനിയുടെ ഖബറിടം സന്ദർശിച്ചാണ് അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചത്.*

അമേരിക്കയുമായുള്ള സൈനിക സംഘർഷം മുറുകുന്ന പശ്ചാത്തലത്തിൽ ഖാംനഇ സുരക്ഷിതമായ രഹസ്യ താവളത്തിലേക്ക് മാറിയെന്ന തരത്തിൽ പടിഞ്ഞാറൻ മാധ്യമങ്ങൾ വാർത്തകൾ പ്രചരിപ്പിച്ചിരുന്നു. ഇതിനെല്ലാം ശക്തമായ മറുപടിയാണ് അദ്ദേഹത്തിന്റെ ഈ സന്ദർശനം. ഇമാം ഖുമൈനിയുടെ സ്മാരകത്തിൽ പ്രാർത്ഥനകൾ നടത്തിയ ഖാംനഇ, വിപ്ലവ രക്തസാക്ഷികൾക്ക് ആദരമർപ്പിച്ചു.

​അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത ഭീഷണികൾക്കിടയിലാണ് ഈ സംഭവവികാസങ്ങൾ. ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് വൻ സൈനിക ആക്രമണം നടത്തുമെന്നും സഹായം ഉടൻ എത്തും എന്ന് പ്രഖ്യാപിച്ച് ആഭ്യന്തര കലാപങ്ങൾക്ക് ട്രംപ് ആഹ്വാനം നൽകുകയും ചെയ്തിരുന്നു.
പേർഷ്യൻ ഗൾഫ് മേഖലയിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾ നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യം മേഖലയെ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments