Breaking News

*50 വർഷമായി കോഴക്കോട് കോർപ്പറേഷൻ ഭരിക്കുന്നത് ഇടതുമുന്നണി, കെട്ടിടം തകർന്ന് മൂന്ന് പേര് മരിച്ചത് കോർപ്പറേഷന്റെ അനാസ്ഥ’: രമേശ് ചെന്നിത്തല*

കോഴിക്കോട് : കോഴിക്കോട് വലിയങ്ങാടിയിലെ കെട്ടിടം തകർന്ന് മൂന്ന് പേർ മരിച്ച സംഭവത്തിൽ കോർപ്പറേഷന്റെ കടുത്ത അനാസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്ന് രമേശ് ചെന്നിത്തല. വളരെ വിശദമായ ഒരു അന്വേഷണം ഇതിനെപ്പറ്റി നടത്തേണ്ടിയിരിക്കുന്നു. വിലപ്പെട്ട നാല് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇതിന്റെ ഉത്തരവാദികൾ കോർപ്പറേഷൻ ഭരിക്കുന്നവരാണ്.

50 വർഷമായി കോർപ്പറേഷൻ ഭരിക്കുന്നത് ഇടതുമുന്നണിയുടെയും സിപിഎമ്മിന്റെയും നേതൃത്വത്തിലാണ്. അതുകൊണ്ടുതന്നെ ഈ കെട്ടിടം പൊളിക്കണമെന്നുള്ള ആവശ്യം നേരത്തെ ഉയർന്നുവന്നിട്ടുള്ളതാണ്. അതൊന്നും വകവെക്കാതെ ഇത് പൊളിക്കാതിരുന്നത് കൊണ്ടാണ് ഈ കെട്ടിടം താഴെ വീഴുകയും നാല് പേർ മരിക്കുകയും ചെയ്ത ദാരുണമായ സംഭവം ഉണ്ടായത്. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ഉണ്ടാകണം. അതിനൊപ്പം വിശദമായ ഒരു അന്വേഷണവും അനിവാര്യമാണെന്നും ചെന്നിത്തല വ്യക്തമാക്കി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments