Breaking News

*പകർച്ച വ്യാധി പ്രതിരോധ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും ബോധവൽക്കരണ ക്ലാസും നടത്തി*

ചെമ്മനാട് : യുണൈറ്റഡ് കൊമ്പനടുക്കം ആർട്സ് & സ്പോർട്സ് ക്ലബിൻ്റെ യും ചെമ്മനാട് ഗ്രാമ പഞ്ചായത്തും സംയുക്തമായി സർക്കാർ ആയുർവേദ ഡിസ്‌പെൻസറി ചെമ്മനാട് ആയുഷ് ഹെൽത്ത്‌ & വെൽനെസ്സ് സെന്ററിന്റെ കീഴിൽ ഒരു ബോധവത്കരണ ക്ലാസും സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും കൊമ്പനടുക്കം നൂറുൽ ഹുദാ മദ്റസ യിൽ വെച്ച് നടത്തി. 
ചെമ്മനാട് ഗ്രാമ പഞ്ചായത്ത്‌ രണ്ടാം വാർഡ്‌ മെമ്പർ ഷാഹിദ മൻസൂർ കുരിക്കൾ, യുണൈറ്റഡ് കൊമ്പനടുക്കം ക്ലബ്‌ പ്രസിഡന്റ്‌ കെ ശരീഫ്  യ്ക്ക് മരുന്ന് നൽകി പരിപാടി ഉദ്ഘാടനം  ചെയ്‌തു. 
ഡോക്ടർ ആയിഷത്ത് നാസിയ “യോഗ” വിഷയത്തെ ആസ്പതമാക്കി  ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. മെഡിക്കൽ ഓഫീസർ ഡോക്ടർ അശ്വിനി എം.ഡി. രോഗികളെ പരിശോധിച്ച് മരുന്നുകൾ കുറിച്ച് നൽകുകയും ചെയ്‌തു. 
യു.കെ ക്ലബ്‌ മുൻ രക്ഷധികാരി മൻസൂർ കുരിക്കൾ, ക്ലബ്‌ സെക്രട്ടറി സലാം എൽ ടി, മെമ്പർഷിപ്പ് കോർഡിനേറ്റർ ജെദീർ കൊമ്പനടുക്കം, യു.കെ. ക്ലബ് മെമ്പർ സുബൈർ ആലിച്ചേരി തുടങ്ങിയവർ സംബന്ധിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments