ഷിറിയയിൽ വീടിന് തീ പിടിച്ച സംഭവം; രക്ഷാപ്രവർത്തനങ്ങളിൽ വന്ന വീഴ്ച അന്വേഷിക്കണം - ഷിറിയ ഗ്രാമവികസന സമിതി
കുമ്പള : ഷിറിയയിൽ വീടിന് തീ പിടിച്ച സംഭവവുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനങ്ങളിൽ അധികൃതർക്ക് സംഭവിച്ച വീഴ്ച അന്വേഷിക്കണമെന്ന് ഷിറിയ ഗ്രാമവികസന സമിതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ജനുവരി 9 നാണ് ഷിറിയ ബത്തേരി റോഡിൽ മൊയ്തീൻ കുട്ടി സീമാൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള ഓടു മേഞ്ഞ വലിയ വീടിന് തീ പിടിച്ചത്. ആയിശ എന്ന സ്ത്രീയും ഒരു കുട്ടിയും താമസിച്ചു വരുന്ന വീട്ടിലാണ് തീ പിടിത്തമുണ്ടായത്. മണിക്കൂറുകളോളം പിന്നിട്ടാണ് അഗ്നിശമന സേന സംഭവ സ്ഥലത്ത് എത്തിയത്. റെയിൽവെ ഗേറ്റ് അടഞ്ഞു കിടന്നതുകൊണ്ടാണ് അഗ്നിശമന സേന സംഭവസ്ഥലത്ത് എത്താൻ താമസിച്ചത് എന്നാണ് നാട്ടുകാർക്ക് പിന്നീട് അറിയാൻ കഴിഞ്ഞത്. തൊട്ടയലത്ത് സ്ഥിതിചെയ്യുന്ന കുമ്പള തീരദേശ പൊലീസ് സ്റ്റേഷനിൽ നിന്നുള്ള ഉദ്യോഗസ്ഥർ പോലും സ്ഥലത്തെത്തിയില്ല.
ഈ സംഭവങ്ങളുടെ നിജസ്ഥിതി അന്വേഷിക്കണമെന്ന് ഷിറിയ ഗ്രാമവികസന സമിതി വാർത്ത സമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ചു കൊണ്ട് മുഖ്യമന്ത്രി, കാസറഗോഡ് എം.പി, മഞ്ചേശ്വരം, കാസറഗോഡ്, ഉദുമ മണ്ഡലം എം.എൽ. എമാർ, ജില്ലകളക്ടർ എന്നിവർക്ക് നിവേദനം നൽകി.
ദേശീയപാത ആറുവരിപ്പാതയായി വികസിപ്പിച്ചതോടെ ഷിറിയ ഗ്രാമം രണ്ടായി വിഭജിക്കപ്പെട്ടിട്ടുണ്ട്. അതിൽ ഷിറിയ തീരദേശ പ്രദേശത്തേക്ക് കിഴക്ക് ഭാഗത്തുള്ളവർക്ക് എത്താനും തിരിച്ചും വലിയ വെല്ലു വിളികൾ നേരിടുകയാണ്. തീരദേശത്തുള്ള
കെ.ജി.ക്ലാസു മുതൽ ഹയർ സെക്കൻ്ററി ക്ലാസു വരെയുള്ള കുട്ടികൾക്ക് സ്കൂളിലെത്താനുള്ള സംവിധാനം പോലും അടഞ്ഞു കിടക്കുകയാണ്.
ഇതിനൊരു പരിഹാരമായി ഒരു മേൽ പാലം വേണമെന്ന് നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടുവരികയാണ്.
എന്നാൽ ഈ ആവശ്യങ്ങൾ അധികൃതർ ഇതുവരെ ചെവി കൊണ്ടിട്ടില്ല.
ഷിറിയ നിവാസികളുടെ ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
വാർത്ത സമ്മേളനത്തിൽ അബ്ബാസ് ഓണന്ത, മഷൂദ് ഷിറിയ, മുഹമ്മദ് മേർക്കള എന്നിവർ സംബന്ധിച്ചു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments