* മംഗലാപുരത്ത് സ്വകാര്യ ഇലക്‌ട്രിക് ബസ് സർവീസ് തുടങ്ങി*
മംഗലാപുരം : കർണാടക ആർ.ടി.സി. ജില്ലയിൽ ഇലക്‌ട്രിക് ബസ് സർവീസുകൾ ആരംഭിക്കാനിരിക്കെ, ദക്ഷിണ കന്നഡ ജില്ലയിലെ ആദ്യ സ്വകാര്യ ഇലക്‌ട്രിക് ബസ് സർവീസിന് തുടക്കമായി.വേദവ്യാസ കാമത്ത് എം.എൽ.എ. ബസ് ഫ്ലാഗ് ഓഫ് ചെയ്തു. മംഗളാദേവിക്ഷേത്ര പരിസരത്തുനിന്ന് റൂട്ട് നമ്പർ 27-ലാണ് ഈ ബസ് സർവീസ് നടത്തുക. വായുമലിനീകരണമില്ലാതെ പരിസ്ഥിതി സൗഹൃദമായ സംരംഭമാണ് ഇതെന്നും കൂടുതൽ വൈദ്യുതബസുകൾ ജില്ലയിൽ ഓടിക്കാൻ താത്‌പര്യമുള്ളതായും ബസ് ഉടമ ദിൽരാജ് അൽവ പറഞ്ഞു.കേന്ദ്രസർക്കാരിൻ്റെ ഇ-ബസ് സേവ പദ്ധതിയിലൂടെ 100 വൈദ്യുതബസുകൾ ജില്ലയ്ക്ക് അനുവദിച്ചിട്ടുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments