*ഇന്ത്യയില്‍ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും വിലക്കി സൗദി അറേബ്യ*
റിയാദ് : ഇന്ത്യ ഉള്‍പ്പെടെ 40 രാജ്യങ്ങളില്‍ നിന്നുള്ള കോഴിയിറച്ചിയും മുട്ടയും അടക്കമുള്ള പൗള്‍ട്രി ഉല്‍പന്നങ്ങളുടെ ഇറക്കുമതി പൂർണമായും നിരോധിച്ച് സൗദി അറേബ്യ.മറ്റ് 16 രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് ഭാഗിക നിരോധനവും പ്രഖ്യാപിച്ചു. പകർച്ചവ്യാധി ഭീഷണിയുടെ പശ്ചാത്തലത്തില്‍ മുൻകരുതല്‍ ചൂണ്ടിക്കാട്ടിയാണ് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയുടെ നടപടി.
ഇന്ത്യൻ പൗള്‍ട്രി ഉല്‍പന്നങ്ങളുടെ പ്രധാന രാജ്യാന്തര വിപണികളിലൊന്നാണ് സൗദി അറേബ്യ. നിരോധനം ഏർപ്പെടുത്തിയതോടെ ഇതുമായി ബന്ധപ്പെട്ട കമ്പനികള്‍ക്കും അനുബന്ധ വ്യവസായങ്ങള്‍ക്കും തിരിച്ചടിയാകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്. സൗദി നിരോധന വാർത്ത ഈ മേഖലയില്‍ പ്രവർത്തിക്കുന്ന കമ്പനികളുടെ ഓഹരിയിലും തിരിച്ചടിയായി. വെങ്കീസ് 0.5 ശതമാനവും എച്ച്‌എംഎ അഗ്രോ, ഒവോബല്‍ ഫുഡ്സ് എന്നിവ 1.5 ശതമാനവും ഡിഎസ്‌എം ഫ്രഷ് 0.85 ശതമാനവും ഇടിഞ്ഞു.
ഈ മേഖലയില്‍ പ്രവർത്തിക്കുന്ന സംഘടനയായ പൗള്‍ട്രി ഇന്ത്യയുടെ കണക്കു പ്രകാരം നടപ്പു സാമ്പത്തിക വർഷത്തിലെ ആദ്യ ആറു മാസത്തില്‍ മാത്രം ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കയറ്റുമതി ചെയ്തത്.149 മില്യൻ ഡോളറിന്‍റെ ഉല്‍പന്നങ്ങളാണ്. മുൻ വർഷത്തെ സമാന കാലയളവില്‍ ഇത് 71.6 മില്യൻ ഡോളർ മാത്രമാണെന്നും കണക്കുകള്‍ പറയുന്നു.
ഇന്ത്യ, അഫ്‍ഗാനിസ്ഥാൻ, ജർമനി, ഇറാൻ അടക്കമുള്ള 40 രാജ്യങ്ങള്‍ക്കാണ് പൂർണ നിരോധനമുള്ളത്. കൂടാതെ ഓസ്ട്രേലിയ, യുഎസ്, ഇറ്റലി, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളിലെ ചില നഗരങ്ങളില്‍ നിന്നുള്ള ഉല്‍പന്നങ്ങള്‍ക്കും നിരോധനം ബാധകമാണ്. ചില രാജ്യങ്ങളില്‍ നിന്നുള്ള പൗള്‍ട്രി ഉല്‍പന്നങ്ങള്‍ക്ക് 2004 മുതല്‍ നിരോധനം നിലനില്‍ക്കുന്നുണ്ട്. ഇതിലേക്കാണ് പുതിയ രാജ്യങ്ങളെയും കൂട്ടിച്ചേർത്തത്. പക്ഷിപ്പനി പോലുള്ള പകർച്ച വ്യാധികള്‍ റിപ്പോർട്ട് ചെയ്തിട്ടില്ല.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments