*തിരൂര്‍ ജില്ല പ്രഖ്യാപിക്കുക; പക്ഷോഭം ശക്തമാക്കും - എസ്.ഡി.പി.ഐ*
മലപ്പുറം : മലപ്പുറത്തിന്റെ കുതിപ്പിന് തിരൂര്‍ ജില്ല പ്രഖ്യാപിക്കണമെന്ന പ്രമേയത്തില്‍ സമരം ശക്തമാക്കുമെന്ന് എസ്.ഡി.പി.ഐ ജില്ലാ നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറത്തിന്റെ വികസന കുതിപ്പിന് തിരൂര്‍ ജില്ല വേണമെന്ന ആവശ്യത്തോട് മാറി മാറി ഭരിച്ച ഇടത് വലത് മുന്നണികള്‍ പുറം തിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് ഇക്കാലമത്ത്രയും സ്വീകരിച്ചിട്ടുള്ളത്.
ജനസംഖ്യയില്‍ ഒന്നാമതും വികസനത്തില്‍ പതിനാലാമതുമുള്ള മലപ്പുറം ജില്ല വിഭജിച്ച് തിരൂര്‍ ജില്ല രൂപീകരിക്കണമെന്നത് ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മലപ്പുറം ജില്ലയുടെ നാലില്‍ ഒന്നുള്ള പല ജില്ലകള്‍ക്കും ലഭിക്കുന്ന പരിഗണനയെ മലപ്പുറത്തിനും ലഭിക്കുന്നുള്ളൂ. ജനസംഖ്യാനുപാതികമായ വികസനം മലപ്പുറത്ത് നടക്കാത്തത് റവന്യൂ-ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ മെല്ലെപ്പോക്ക് കൊണ്ടുകൂടിയാണ്. അതിന് പ്രധാന തടസ്സം അരക്കോടിയോളം ജനങ്ങളെ ഉള്‍കൊണ്ട് പ്രവര്‍ത്തിക്കുക സാധ്യമല്ലാത്തത് കൊണ്ടുമാണ്..
മറ്റു ജില്ലകളെ അപേക്ഷിച്ച് അടിസ്ഥാന വികസനം ജനങ്ങളിലേക്ക് എത്തിക്കുന്നതിന് ആവശ്യമായ നിലയില്‍ താലൂക്കുകളോ വില്ലേജുകളോ അനുപാതികമായി ഇല്ലാത്തത് മലപ്പുറം ജില്ലയുടെ വികസനത്തിന് ഒരു വലിയ തടസ്സമായിരിക്കുകയാണ്. ഓരോ മേഖലകളിലും ജില്ലാ നേരിടുന്നത് വലിയ അവഗണനയും വിവേചനവുമാണ്.
ജില്ലയുടെ അവസ്ഥ ഇതായിട്ട് പോലും മലപ്പുറത്തിന് അര്‍ഹമായത് നേടിയെടുക്കാനോ അതിന് വേണ്ടി സമരം ചെയ്യാനോ ഇടത് വലത് ജനപ്രതിനിധികള്‍ക്ക് സാധിക്കുന്നില്ല. മലപ്പുറം മോഡല്‍ വികസനമെന്ന പേരില്‍ മലപ്പുറത്തെ ജനങ്ങളെ പിഴിഞ്ഞുള്ള വികസനമാണ് ഇപ്പോള്‍ മലപ്പുറത്ത് നടക്കുന്നത്. ഇത്തരമൊരു സഹവചര്യത്തിലാണ് തിരൂര്‍ ജില്ലയെന്ന മലപ്പുറത്തിന്റെ ആവശ്യത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്ന ഭരണകൂടത്തിന്റെയും അര്‍ഹമായത് മലപ്പുറത്തിന് നേടിക്കൊടുക്കാന്‍ സാധിക്കാത്ത ജനപ്രതിനിധികളുടെയും നിലപാടിനെതിരെ എസ്ഡിപിഐ സമരം ശക്തമാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഗൃഹ സന്ദര്‍ശനങ്ങള്‍, പഞ്ചായത്ത് തല പദയാത്രകള്‍, മണ്ഡലം തല ഡിമാന്‍ഡ് മാര്‍ച്ചുകള്‍, ജില്ലാ റാലി ഉള്‍പ്പെടെയുള്ള സമരപരിപാടികളാണ് സംഘടിപ്പിക്കുക.
മലപ്പുറത്ത് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്‍ുമാരായ അഡ്വ. സാദിഖ് നടുത്തൊടി, എ ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി മുസ്തഫ പാമങ്ങാടന്‍ എന്നിവര്‍ പങ്കെടുത്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments