*തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍*
വെഞ്ഞാറമൂട് : തേങ്ങയിടാൻ എത്തി വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച തെങ്ങുകയറ്റ തൊഴിലാളി അറസ്റ്റില്‍.അയിലം സ്വദേശി അജേഷിനെയാണ് (45) വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.
ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കാവൂർ നിലയ്ക്കാമുക്കിലെ ഒരു കോളനിയില്‍ നിന്നാണ് പോലീസ് സംഘം പിടികൂടിയത്.ഇക്കഴിഞ്ഞ 11-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്
പരാതിക്കാരിയുടെ വീട്ടില്‍ തേങ്ങയിടാനായി എത്തിയതായിരുന്നു അജേഷ്. വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി, വീട്ടമ്മ വീടിനുള്ളിലേക്ക് കയറിയ സമയം നോക്കി പിന്നാലെ എത്തുകയായിരുന്നു. വീടിന്റെ കതക് ഉള്ളില്‍ നിന്നും കുറ്റിയിട്ട ശേഷം ഇയാള്‍ വീട്ടമ്മയെ കടന്നുപിടിക്കുകയും കീഴടക്കാൻ ശ്രമിക്കുകയും ചെയ്തു.
പ്രതിയുടെ പിടിയില്‍ നിന്നും കുതറി മാറിയ വീട്ടമ്മ പുറത്തേക്കോടി രക്ഷപ്പെട്ടു. തുടർന്ന് അയല്‍വാസികളെ വിവരമറിയിക്കുകയും പോലീസില്‍ പരാതി നല്‍കുകയുമായിരുന്ന
സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി പോലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു._ _വെഞ്ഞാറമൂട് എസ്.എച്ച്.ഒ ആസാദ് അബ്ദുല്‍ കലാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ വലയിലാക്കിയത്.എസ്.ഐ സജിത്ത്, ഗ്രേഡ് എസ്.ഐ ബിജു, എ.എസ്.ഐ ബിനു, സി.പി.ഒമാരായ നജീം, മനീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments