നാഷണൽ സർവീസ് സ്കീം യൂണിറ്റ് ഫെയർവെൽ പാർട്ടി നടത്തി.
വളവന്നൂർ : ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ് സംഘടിപ്പിച്ച ഫെയർവെൽ പാർട്ടി വളവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ശംസു മാസ്റ്റർ ഉദ്ഘാടനം ചെയ്തു. തിരൂർ തഹസിൽദാർ സി കെ ആഷിഖ് മുഖ്യാതിഥിയായിരുന്നു. പി. ടി . എ പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ഈ വർഷം സർവ്വീസിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പൽ ഐ പി പോക്കർ , അധ്യാപകരായ പി ജയദേവൻ , ടി പി നഫീസ , എം കാസിം, എൻ അനിൽ , സതീരത്നം , നോൺ ടീച്ചിംഗ് സ്റ്റാഫ് ഇ സുബ്ഹാൻ എന്നിവർക്കും രണ്ടാം വർഷ പ്ലസ് ടു ക്ലാസിലെ എൻ എസ് എസ് വളണ്ടിയർമാർക്കുമായി യാത്രയയപ്പ് പരിപാടി ഒരുക്കിയത് ഒന്നാം വർഷ എൻ എസ് എസ് വളണ്ടിയർമാരാണ് . ഉപഹാരങ്ങൾ തഹസിൽദാർ സി കെ ആഷിഖ് നൽകി. സംഘാടക മികവിനെയും മാതൃകാ പ്രവർത്തനങ്ങളെയും അതിഥികൾ പ്രശംസിച്ചു. പ്രധാനാധ്യാപിക പി ടി ഷാഹിന , വി എച്ച് എസ് ഇ പ്രിൻസിപ്പൽ അബ്ദുള്ളക്കുട്ടി , പി മുഹമ്മദ് കുട്ടി, സി സമീർ , പ്രോഗ്രാം ഓഫീസർ മുഹമ്മദ് കുട്ടി മുത്താണിക്കാട്ട് , സി പി പ്രസീന , പി അബ്ദുൾ അസീസ് , സിദ്ധീഖ് കെ മൂന്നിയൂർ , അലവിക്കുട്ടി , കുമാരി ഗാനിക എന്നിവർ പ്രസംഗിച്ചു . ഫോട്ടോ അടിക്കുറിപ്പ് : ബി വൈ കെ വി എച്ച് എസ് എസ് വളവന്നൂർ എൻ എസ് എസ് സംഘടിപ്പിച്ച ഫെയർവെൽ പാർട്ടി വളവന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി കെ ശംസു മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments