*പാട്ടും പറച്ചിലുമായി പ്രാദേശിക ചരിത്ര പഠനസമിതി നാട്ടുകൂട്ടത്തിലേക്ക്*
തിരൂർ : പ്രാദേശിക ചരിത്ര പഠനസമിതി മലപ്പുറം ജില്ലാ കമ്മിറ്റി തൃക്കണ്ടിയൂർ അമ്പലക്കുളങ്ങരയിൽ വച്ച് നടന്ന യോഗത്തിൽ മലപ്പുറം ജില്ലയിലെ ഏഴു താലൂക്കുകളിലും സംഘടനാ രൂപീകരണവും പ്രാദേശിക ചരിത്ര നിർമ്മാണം ഓരോ താലൂക്കുകളിലും വേറിട്ട് ചെയ്യുന്നതിന് വേണ്ടി കമ്മിറ്റികൾ രൂപീകരിച്ചു. അക്കാദമിക് സമിതി പ്രവർത്തകരും പ്രാദേശിക ചരിത്രകാരന്മാരും ചരിത്ര വിദ്യാർഥികളും സാംസ്കാരിക നായകന്മാരും കലാസാഹിത്യ പ്രവർത്തകരും തദ്ദേശ സ്വയംഭരണ സാരഥികളും മെമ്പർമാരും ഒന്നിച്ചുള്ള ഭരണസമൂഹവും പൗര സമൂഹവും എന്ന രണ്ട് സമിതികൾ ആയി ഈ സംഘം പ്രവർത്തിക്കുന്നു. പരിപാടികളിൽ ഭരണ സമൂഹ കമ്മിറ്റി, ചരിത്ര വിവര ശേഖരണ സമിതി, പൗരസമൂഹ കമ്മിറ്റി, കവി, ഗായകസംഘം, ദേശോത്സവകമ്മിറ്റി, ചരിത്ര പഠന യാത്ര എന്നീ അജണ്ടകളിൽ തീരുമാനങ്ങൾ എടുത്തു. പ്രസിഡൻ്റ്
കെ സി അബ്ള്ള സ്വാഗതം പറഞ്ഞ ചടങ്ങിൽ ഫ്രൊഫസർ വിപി ബാബു താനൂർ അദ്ധ്യക്ഷത വഹിച്ചു
മലയാളം സർവ്വകലാശാല ചരിത്ര പഠന സ്കൂൾ ഡയറക്ടർ ഡോ മഞ്ജുഷ ആർ വർമ പരിപാടി ഉദ്ഘാടനം ചെയ്തു. കെ കെ അബ്ദുൾറസാഖ് ഹാജി, വിവി വിശ്വനാഥൻ, എൻ ലക്ഷ്മികുട്ടി അമ്മ, എപി സുബ്രമണ്യൻ, കെപിഒ റഹ്മത്തുല്ല, ഉമ്മർ ചിറക്കൽ, പിസി മുഹമ്മത് , ഖാജാ ശിഹാബ്, മുജീബ് പൊന്നാനി, അബ്ദുൽ ഖാദർ കൈനിക്കര, ശശി അത്തിക്കോട്, ഖാലിദ് താനൂർ , കെപി നൗഫൽ , ഷസുകുന്നേക്കാട്ട് എന്നിവർ സംസാരിച്ചു.
ഫോട്ടോ : തിരൂർ താലൂക്ക് ചരിത്ര പഠനസമിതി കോഡിനേഷൻ കമ്മിറ്റി

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments