Breaking News

അസീസിന്റ മരണം:*പ്രാർത്ഥനാ സദസ്സും,ദിഖ്ർ മജ്‌ലിസും നടത്തി ഗ്രീൻസ്റ്റാർ മൊഗ്രാൽ.*

മൊഗ്രാൽ : കഴിഞ്ഞ ദിവസം മസ്തിഷ്കാഘാതത്തെ തുടർന്ന് മരണപെട്ട സജീവ മുസ്ലിം ലീഗ് പ്രവർത്തകൻ അസീസ് കടവത്തിന് വേണ്ടി മൊഗ്രാൽ ഗ്രീൻ സ്റ്റാറിന്റെ ആഭിമുഖ്യത്തിൽ പ്രാർത്ഥനാ സദസ്സും,ദിഖ്ർ മജ്‌ലിസും സംഘടിപ്പിച്ചു.

 മൊഗ്രാൽ ടൗൺ ശാഫി ജുമാ മസ്ജിദിന് സമീപം വെച്ച് നടന്ന ചടങ്ങ് ഹംദുള്ളാ തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി ഉത്ഘാടനം നിർവഹിച്ചു.
ടൗൺ ജുമാ മസ്ജിദ് ഇമാം റിയാസ് അശ്ശാഫി,ഗഫൂർ മൗലവി എന്നിവർ ദിഖ്ർ സദസ്സിന് നേതൃത്വം നൽകി.
സെഡ് എ മൊഗ്രാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഗ്രീൻസ്റ്റാർ ക്ലബ്‌  ജനറൽ സെക്രട്ടറി അർഷാദ് ഹുബ്ലി സ്വാഗതം പറഞ്ഞു.

ദിഖ്‌ർ -പ്രാർത്ഥന സദസ്സിൽ ഗ്രീൻസ്റ്റാർ മൊഗ്രാൽ പ്രസിഡന്റ് മഖ്ദൂം,മുസ്ലിം ലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ബി എൻ മുഹമ്മദലി, ഗ്രീൻസ്റ്റാർ മൊഗ്രാൽ മുഖ്യ രക്ഷാധികാരി എംജിഎ റഹ്‌മാൻ,ടി എം ഷുഹൈബ്,സി എച്ച് ഖാദർ എന്നിവർ സംബന്ധിച്ചു.തുടർന്ന് സമൂഹ നോമ്പ് തുറ അസീസ് കടവത്തിന്റെ പേരിൽ ഗ്രീൻസ്റ്റാർ മൊഗ്രാൽ സംഘ ടിപ്പിച്ചു.
ഓർഗനൈസിംഗ് സെക്രട്ടറി നൗഷാദ് കോട്ട നന്ദി പറഞ്ഞു.

ഫോട്ടോ:ഇന്നലെ അന്തരിച്ച മുസ്ലിം ലീഗ് പ്രവർത്തകൻ അസീസ് കടവത്തിന്റെ പേരിൽ മൊഗ്രാൽ ഗ്രീൻ സ്റ്റാർ സംഘടിപ്പിച്ച ദിഖ്ർ- പ്രാർത്ഥന സദസ്സ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments