കുമ്പളയിൽ വൈബ് ഫോർ വെനസ് ഹെൽത്തി ഫീൽഡ് ക്യാമ്പ് സംഘടിപ്പിച്ചു
മൊഗ്രാൽ : സംസ്ഥാന ആയുഷ് വകുപ്പ്,ഭാരതീയ ചികിത്സാ വകുപ്പ്, നാഷണൽ ലൈസേഷൻ ഹോമിയോപ്പതി വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന "വൈബ് ഫോർ വെനസ് ഹെൽത്തി ഫീൽഡ്'' ക്യാമ്പയിനിന്റെ ഭാഗമായി മഞ്ചേശ്വരം നിയോജക മണ്ഡല ഉദ്ഘാടനം കുമ്പള പഞ്ചായത്തിൽ ജി എസ് ബി എസ് ഹാളിൽ കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വി പി അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ കുമ്പള പഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എംപി ഖാലിദ് അധ്യക്ഷത വഹിച്ചു.മൊഗ്രാൽ യൂനാനി ഡിസ്പെൻസറി മെഡിക്കൽ ഓഫീസർ ഡോ: ഷക്കീർ അലി,ആയുർവേദം മെഡിക്കൽ ഓഫീസർ ഡോ: രാജീവൻ കുമ്പള, ഹോമിയോപ്പതി മെഡിക്കൽ ഓഫീസർ ഡോ: ദീപ്തി തുടങ്ങിയവർ സംബന്ധിച്ചു.
ആഹാരം,വ്യായാമം, ഉറക്കം, മാനസികോല്ലാസം എന്നിവയുടെ പ്രാധാന്യത്തിൽ ഊന്നി രോഗം വരാത്ത സ്ഥിതിയിലേക്ക് ശരീരത്തെ മാറ്റുന്നതിന് വേണ്ടിയും,രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ ശരീരത്തെ മേൽപ്പറഞ്ഞ കാര്യങ്ങളിലൂടെ നിലനിർത്തുന്നതിനുളള പ്രചാരണത്തിനായാണ് ഇത്തരത്തിലൊരു ആരോഗ്യ ക്യാമ്പയിൻ വിവിധ ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ നടത്തുന്നത്. അതോടൊപ്പം പിറന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് ഒരു ആരോഗ്യ വണ്ടി മണ്ഡലത്തിലുടനീളം യാത്ര ചെയ്യുന്നുമുണ്ട്. ചടങ്ങിൽ വകുപ്പ് തല ഉദ്യോഗസ്ഥർ, പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെ പ്രമുഖർ സംബന്ധിച്ചു.
ഫോട്ടോ: ആരോഗ്യവകുപ്പിന്റെ"വെനസ് ഹെൽത്തി ഫീൽഡ് ക്യാമ്പ്''കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽ ഖാദർ ഹാജി ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments