*സംസ്ഥാനത്തെ മുസ്‌ലിം സമൂഹം സര്‍ക്കാരില്‍ നിന്ന് അനര്‍ഹമായി ഒന്നും നേടിയെടുത്തിട്ടില്ല; കാന്തപുരം*
കോഴിക്കോട് : മുസ്‌ലിം സമൂഹം സര്‍ക്കാരില്‍ നിന്ന് ഒന്നും നേടിയെടുത്തിട്ടില്ലെന്ന് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. മറ്റൊരു സമൂഹത്തിന്റെയും അവകാശം കവര്‍ന്നെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കാരന്തൂര്‍ മര്‍കസ് സനദ്ദാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാനുപാതികമായി അര്‍ഹതപ്പെട്ടതിന്റെ അയലത്ത് പോലും എത്തിയിട്ടില്ല എന്നത് പലപ്പോഴും സര്‍ക്കാര്‍ തന്നെ നിയോഗിച്ച വിവിധ കമ്മീഷനുകളുടെ പഠനത്തില്‍ തെളിയിക്കപ്പെട്ട യാഥാര്‍ത്ഥ്യമാണ്. മുസ്‌ലിം സമൂഹത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയുള്ള പ്രചാരണങ്ങള്‍ ജനാധിപത്യ സമൂഹം തള്ളികളയണം. വിവാദങ്ങളുടെ ഒഴുക്കില്‍
വീണുപോകാതിരിക്കാനുള്ള ഇച്ഛാശക്തി മുസ്‌ലിം സമൂഹത്തിനുണ്ട്. എല്ലാ പൗരന്മാര്‍ക്കും തുല്യ നീതിയും അവകാശവും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. എസ്‌ഐആറില്‍ ഒരു പൗരനും അന്യായമായി പുറത്താക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണമെന്നും കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറഞ്ഞു.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments