Breaking News

*വോട്ടർ പട്ടികയിൽ പേരില്ലേ, ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയാം; അപ്പീൽ നൽകാൻ അവസരം, പേരും ചേർക്കാനാകുമെന്ന് അറിയിപ്പ്**വോട്ടർ പട്ടികയിൽ പേരില്ലേ, ഇനി എന്താണ് ചെയ്യേണ്ടതെന്ന് അറിയാം; അപ്പീൽ നൽകാൻ അവസരം, പേരും ചേർക്കാനാകുമെന്ന് അറിയിപ്പ്*

തിരുവനന്തപുരം : കേരളത്തിൽ സ്പെഷ്യൽ ഇന്‍റൻസീവ് റിവിഷൻ (എസ്ഐആർ) നടപടികൾ പൂർത്തിയാക്കി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ഹിയറിംഗ് നടപടികൾക്ക് ശേഷവും പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്കും അർഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവർക്കും നിയമപരമായ അപ്പീൽ നൽകാൻ അവസരമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. വോട്ടർ പട്ടിക പുതുക്കുന്നതിനിടയിൽ ആക്ഷേപങ്ങളോ പരാതികളോ ഉള്ളവർക്ക് അപ്പീൽ സമർപ്പിക്കാവുന്നതാണ്.

ഒന്നാം അപ്പീൽ: ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ (ERO) തീരുമാനത്തിനെതിരെ 1950-ലെ ജനപ്രാതിനിധ്യ നിയമത്തിലെ സെക്ഷൻ 24(a) പ്രകാരം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (ജില്ലാ കളക്ടർ) അപ്പീൽ നൽകാം. തീരുമാനം അറിഞ്ഞ് 15 ദിവസത്തിനകം വേണം ഈ അപ്പീൽ സമർപ്പിക്കാൻ.

രണ്ടാം അപ്പീൽ: ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ ഉത്തരവിൻമേൽ തൃപ്തരല്ലെങ്കിൽ സെക്ഷൻ 24(b) പ്രകാരം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് (CEO) രണ്ടാം അപ്പീൽ നൽകാവുന്നതാണ്. ആദ്യ അപ്പീലിലെ ഉത്തരവ് ലഭിച്ച് 30 ദിവസത്തിനകം ഇതിനായി അപേക്ഷിക്കണം.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments