ഉന്നത വിജയം നേടിയ പ്രതിഭകളെ സ്കൂൾ പി ടി എ കമ്മിറ്റി ആദരിച്ചു.
വളവന്നൂർ : ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ജില്ലാ - സംസ്ഥാന കലാ കായിക മത്സരങ്ങളിലും വിവിധ മത്സര പരീക്ഷകളിലും സ്കോളർഷിപ്പ് പരീക്ഷകളിലും ഉന്നത വിജയം നേടിയ പ്രതിഭകളെ സ്കൂൾ പി ടി എ കമ്മിറ്റി ആദരിച്ചു. മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ ഉദ്ഘാടനവും ഉപഹാര സമർപ്പണവും നിർവ്വഹിച്ചു. പി ടി എ പ്രസിഡൻ്റ് എം എ റഫീഖ് ആദ്ധ്യക്ഷ്യം വഹിച്ചു. ജില്ലാ - സംസ്ഥാന കലോത്സവങ്ങളിലും കായിക മേളയിലും ഉന്നത സ്ഥാനം നേടിയവർക്കും വൈ ഐ പി സ്‌കോളർഷിപ്പ് നേടി സംസ്ഥാന തലത്തിലേക്ക് യോഗ്യത നേടിയവർക്കും ഉപഹാരങ്ങൾ നൽകി. കൂടാതെ പി ടി എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളിൽ നിന്നും ടീച്ചിംഗ് - നോൺ ടീച്ചിംഗ് സ്റ്റാഫ് അംഗങ്ങളിൽ നിന്നും ജനപ്രതിനിധികളായ വ്യക്തികളെയും ചടങ്ങിൽ ആദരിച്ചു. പ്രധാനാധ്യാപിക പി ടി ഷാഹിന , പി ടി എ വൈസ് പ്രസിഡൻ്റ് സുനീർ വാണിയന്നൂർ , ടി റഷീബ റഹീം , അഷ്റഫ് തറമ്മൽ , പി മുഹമ്മദ് കുട്ടി , എം മുസ്തഫ എന്നിവർ പ്രസംഗിച്ചു . അബ്ദുൾ നാസർ കെ , കെ .ടി ബഹാവുദ്ദീൻ , സാദിഖ് പി പി , ഇ.പി സാജിദ , മൃദുല , ആയിഷ ഷെബ് ല , വി. പി തൻസീം എന്നിവർ നേതൃത്വം നൽകി. ഫോട്ടോ അടിക്കുറിപ്പ്: വളവന്നൂർ ബാഫഖി യത്തീം ഖാന ഹൈസ്കൂൾ സംഘടിപ്പിച്ച പ്രതിഭാദരം പരിപാടി മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം വെട്ടം ആലിക്കോയ ഉദ്ഘാടനം ചെയ്യുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments