Breaking News

മാഹിൻ കുന്നിലിനും എം എ നജീബിനും അഷ്റഫ് അഡ്രസ്സിനും തനിമ കാസർകോടിൻ്റെ സ്നേഹാദരം...*

മൊഗ്രാൽ പുത്തൂർ : മകരമാസ കുളിരിൽ ഇശലിൻ്റെ മധുരം പതിയെ സദസ്സിൽ പെയ്തിറങ്ങി. മാപ്പിള പാട്ടിൻ്റെ ചരിത്രവും മധുരമുള്ള  ഈരടികളും പാടിയും പറഞ്ഞും ലോക പ്രശസ്ത കാലിഗ്രാഫറും മാപ്പിള പ്പാട്ടു ചരിത്രകാരനുമായ ഖലീലുല്ലാഹ് ചെമ്മനാടും , മാപ്പിള പ്പാട്ടു ഗവേഷകനും ഗായകനുമായ യൂസുഫ് കട്ടത്തടുക്കയും പരിപാടിക്ക് നേതൃത്വം നല്കി. 

തനിമ കലാ സാഹിത്യ വേദി മൊഗ്രാൽ പുത്തൂർ കുന്നിൽ സി എച്ച് ലൈബ്രറിയുമായി സഹകരിച്ച് നടത്തിയ കുളിരിശൽ ,മാപ്പിളപ്പാട്ടിനെ പാടിയും പറഞ്ഞും ഒരു രാത്രി .... എന്ന പരിപാടി  കുന്നിൽ എട്രസ്സ് വില്ല ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ ആസ്വാദകർക്ക് മുന്നിൽ കുളിരായി പെയ്തിറങ്ങി.

പരിപാടി മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ. എ അബ്ദുല്ലക്കുഞ്ഞി ഉദ്ഘാടനം ചെയ്തു. അഷ്റഫ് അലി ചേരങ്കൈ ആമുഖ ഭാഷണം നടത്തി. വിദ്യാഭ്യാസ പ്രവർത്തകനും മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് ആസൂത്രണ സമിതി വൈസ് ചെയർമാൻ  ആയി തെരഞ്ഞെടുക്കപ്പെട്ട എം.എ നജീബിനും , സാമൂഹ്യ പ്രവർത്തകൻ മഹിൻ കുന്നിൽ, കാരുണ്യ മേഖലയിലെ പ്രവർത്തകൻ അഷ്റഫ് എട്രസ്സ് വില്ല എന്നിവർക്ക് തനിമയുടെ ഉപഹാരം യഥാക്രമം പഞ്ചായത്ത് പ്രസിഡണ്ട് കെ. എ. അബദുല്ല കുഞ്ഞി , ക്ഷേമകാര്യ സ്റ്റാണ്ടിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മാഷിദ മുഹമ്മദ്, വാർഡ്  മെമ്പർ ഷമീമ സിദ്ദീഖ് എന്നിവർ നൽകി. 
ഖലീലുല്ലാഹ് ചെമനാടിനും യൂസുഫ് കട്ടത്തടുക്ക ക്കമുള്ള സ്നേഹോപഹാരം തനിമ ട്രഷറർ ബി.കെ. മുഹമ്മദ് കുഞ്ഞി സമ്മാനിച്ചു.

തനിമ കലാസാഹിത്യവേദി പ്രസിഡണ്ട് അബു ത്വാഇ സ്വാഗതവും കുന്നിൽ സി എച്ച് ലൈബ്രറി & റീഡിംഗ് റൂം ജനറൽ സെക്രട്ടറി എം.എ നജീബ് നന്ദിയും പറഞ്ഞു



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W

No comments