Breaking News

*മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ ഉരസി അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് ഡി.ജി.സി.എ*

മുംബൈ : മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനങ്ങളുടെ ചിറകുകൾ തമ്മിൽ ഉരസി അപകടം. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളായ എയർ ഇന്ത്യയുടെയും ഇൻഡിഗോയുടെയും വിമാനങ്ങളാണ് ചൊവ്വാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടത്തിൽപ്പെട്ടത്.

ലാൻഡിംഗിന് ശേഷം റൺവേയിലൂടെ പാർക്കിംഗ് ഏരിയയിലേക്ക് നീങ്ങുകയായിരുന്ന ഇൻഡിഗോ വിമാനത്തിന്റെ ചിറക് മറ്റൊരു വിമാനത്തിൽ തട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ടുകളില്ല.
സംഭവത്തിൽ ഗ്രൗണ്ട് കൺട്രോൾ വിഭാഗത്തിന് ഗുരുതര വീഴ്ച സംഭവിച്ചതായി പ്രാഥമിക വിലയിരുത്തൽ. ഒരു വിമാനം ടേക്ക് ഓഫിനായി നീങ്ങുമ്പോഴും രണ്ടാമത്തെ വിമാനം ലാൻഡിംഗിന് ശേഷം പാർക്കിംഗ് ബേയിലേക്ക് വരുമ്പോഴുമാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നാലെ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെയെല്ലാം സുരക്ഷിതമായി വിമാനത്താവളത്തിനുള്ളിലേക്ക് മാറ്റി.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments