Breaking News

പി.സി.എഫ് കുവൈത്ത് ഹുമയൂൺ അറക്കൽ പ്രസിഡന്റ്, റഹീം ആരിക്കാടി ജനറൽ സെക്രട്ടറി

കുവൈത്ത് സിറ്റി : പ്യൂപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെ (പി.ഡി. പി) പ്രവാസി സംഘടനയായ പി. സി.എഫ് കുവൈത്തിന്റെ 2026-2027 വർഷത്തേക്കുള്ള പുതിയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. കുവൈറ്റ് സിറ്റിയിലെ ബോളിവുഡ്  ഓഡിറ്റോറിയത്തിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികളെ തിരഞ്ഞെടുത്തത്. പുതിയ കമ്മിറ്റി ഭാരവാഹി ലിസ്റ്റ് പാർട്ടി ചെയർ മാൻ അബ്ദുൽ നാസർ മഅ്ദനി അംഗീകാരം നൽകി.

പ്രസിഡന്റ്: ഹുമയൂൺ അറക്കൽ 

ജനറൽ സെക്രട്ടറി : റഹീം ആരിക്കാടി 

വൈസ് പ്രസിഡന്റ് :
1: നവാസ് പന്തളം 
2: ഫസലുദ്ധീൻ പുനലൂർ 
3: സജ്ജാദ് തോന്നക്കൽ 
4: സുനീർ പുത്തൻ പീടിയാക്കൽ 

ജോയിൻ സെക്രട്ടറി:
1: ഫാറൂഖ് മൊയ്‌തീൻ 
2: സലാം കള്ളിയത് 
3: സഫറുള്ള കൊല്ലം 

ട്രഷറർ : 
സലീം താനാളൂർ 

മീഡിയ കൺവീനർ: ഷുക്കൂർ അഹമ്മദ് കിളിയന്തിരിക്കൽ
 
ഗ്ലോബൽ അംഗങ്ങൾ :
1: ബഷീർ കക്കോടി 
2: സിദ്ധിഖ്‌ പൊന്നാനി 
3: അബ്ദുൽ വഹാബ് ചുണ്ട 

എന്നിവരാണ് പുതിയ ഭാരവാഹികൾ. 

റഹീം ആരിക്കാടിയുടെ അധ്യക്ഷതയിൽ ചേർന്ന  യോഗത്തില്‍ ഹുമയൂൺ അറക്കൽ വാർഷിക റിപ്പോർട്ടും, സിദ്ധീഖ് പൊന്നാനി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. ഷുക്കൂര്‍ കിളിയന്തിരിക്കാൽ, ബഷീർ കക്കോടി, സിദീഖ് പൊന്നാനി, റഫീഖ് സൽവ, നവാസ് പന്തളം, സഫറുല്ലാഹ് കൊല്ലം, ആഷിക്ക് ഉപ്പള, ഫാറൂക്ക് മൊയ്‌ദീൻ പച്ചമ്പളം  എന്നിവര്‍ സംസാരിച്ചു. സജ്ജാദ് തോന്നയ്ക്കൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു, ഫസലുദീൻ പുനലൂർ സ്വാഗതവും സലിം താനാളൂർ   നന്ദിയും പറഞ്ഞു.
റഹിം  ആരിക്കാടി



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments