ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരം വഖഫ് ബോര്‍ഡ് പുനഃ സംഘടന പൂര്‍ത്തിയാക്കി
തിരുവനന്തപുരം: ഭേദഗതി ചെയ്ത കേന്ദ്ര വഖഫ് നിയമപ്രകാരം വഖഫ് ബോര്‍ഡ് പുനഃ സംഘടന പൂര്‍ത്തിയാക്കി സംസ്ഥാന സര്‍ക്കാര്‍. കേന്ദ്ര നിയമത്തിലെ വിവാദ വ്യവസ്ഥകള്‍ കാരണം പുന:സംഘടന നീണ്ടു പോയിരുന്നു. മുസ്ലിം ഇതര വിഭാഗത്തില്‍ നിന്നുള്ള രണ്ട് പ്രതിനിധികളുടേത് ഉടനെ നികത്തുമെന്നും വിജഞാപനത്തിലുണ്ട്. നിലവിലുണ്ടായിരുന്ന വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ.എം.കെ സക്കീറിനെ തന്നെയാണ് വീണ്ടും ചെയര്‍മാനാക്കിയത്. സമസ്ത വിഭാഗത്തില്‍ നിന്നും സിപിഎം അനുകൂല നിലപാട് സ്വീകരിക്കുന്ന മുക്കം ഉമര്‍ ഫൈസിയും ബോര്‍ഡിലുണ്ട്. എ എ റഹീം എംപി, കുഞ്ഞഹമ്മദ് കുട്ടി എംഎല്‍എ, അഡ്വ. പി യു അലി, ഡോ. സറീന സലാം, സുമിത നൈസാഫ്, ഉസ്മാന്‍ ഹാജി, രഹന വിഎം എന്നിവരാണ് മറ്റു അംഗങ്ങള്‍.

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments