ആരോഗ്യമന്ത്രി വീണാ ജോർജിനെതിരായ കെ എസ് യു ആക്രമണം; കോണ്ഗ്രസ്സും വി.ഡി.സതീശനും ആസൂത്രണം ചെയ്തത്.ശക്തമായ പ്രതിഷേധം ഉയരണം.നാഷണൽ യൂത്ത് ലീഗ്.
കോഴിക്കോട് ; തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ സംസ്ഥാനത്ത് ആകെ പ്രശ്‌നങ്ങൾ തീർക്കാൻ ഇടതുപക്ഷ ഭരണത്തിന് നേരെയും മന്ത്രിമാർക്ക് നേരേയും വ്യാജ ആരോപണങ്ങൾ കൊണ്ട് ഒന്നും കഴിയാത്ത സാഹചര്യത്തിൽ ആണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നേരിട്ട് ഇപ്പോൾ സ്വന്തം വിദ്യാർത്ഥി സംഘടനയെ രംഗത്തിറക്കി ആക്രമണം ആസൂത്രണം ചെയ്തതിന്റെ നേർ ചിത്രമാണ് ഇന്നലെ കണ്ണൂരിൽ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിന് നേരെയുണ്ടായ കടന്നാക്രമണം. ഇത് ഒരിക്കലും അംഗീകരിക്കാൻ ആവില്ല. ജനാധിപത്യ കേരളം ഇതിന് അർഹിക്കുന്ന മറുപടി തെരെഞ്ഞെടുപ്പിൽ നൽകുമെന്ന് നാഷണൽ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു.
No comments