Breaking News

മാസ്‌കോ ഫാം റിസോര്‍ട്ട്‌ പ്രോജക്‌ട്‌ ലോഞ്ചിങ്ങും ഇഫ്‌താര്‍ മീറ്റും സംഘടിപ്പിച്ചു.

കാസര്‍കോട്‌ : നീര്‍ച്ചാല്‍ പുതുക്കോളിയില്‍ ആരംംഭിക്കുന്ന മാസ്‌കോ ഫാം റിസോര്‍ട്ടിന്റെ പ്രോജക്‌ട്‌ ലോഞ്ചിങ്ങ്‌ ബഹറിന്‍ സ്വദേശിയും, എലിഗെന്റ്‌സ്‌ ഹോം ചെയര്‍മാനുമായ യൂസുഫ്‌ ഖാലദ്‌ അല്‍ ജനാഹി നിര്‍വ്വഹിച്ചു. മാസ്‌കോ പ്രൊജക്‌ട്‌ ഡെവലപ്പേര്‍സ്‌ എം.ഡി ഷാഫി പാറക്കട്ട അദ്ധ്യക്ഷത വഹിച്ചു.

ബ്രോഷര്‍ പ്രകാശനം എന്‍.എ നെല്ലിക്കുന്ന്‌ എം.എല്‍.എ എ.കെ.എം അശ്രഫ്‌ എം.എല്‍.എക്ക്‌ നല്‍കി പ്രകാശനം ചെയ്‌തു. പ്രൊഫ. ഗോപിനാഥ്‌ മുതുകാട്‌ മുഖ്യപ്രഭാഷണം നടത്തി. ബദിയടുക്ക ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ബി.ശങ്കര, യു.ടി ഇഫ്‌തികാര്‍, മാഹിന്‍ കോളോട്ട്‌, മുനീര്‍ ഹാജി, ജലീല്‍ മുഹമ്മദ്‌, ഖാദര്‍ ചെങ്കള, അഡ്വ.ബേവിഞ്ച അബ്‌ദുല്ല, കെ.സി ഇര്‍ഷാദ്‌, പ്രസാദ്‌ എം.എന്‍, എം.എം.നൗഷാദ്‌, ഖയ്യൂം മാന്യ, ഫാറൂഖ്‌ കാസ്‌മി, മുസ്‌തഫ ബിആര്‍ക്യു, എ.എം കടവത്ത്‌, ഖാദര്‍ മാന്യ, അന്‍വര്‍ ഓസോണ്‍ എന്നിവര്‍ സംസാരിച്ചു. ഗള്‍ഫ്‌ റേഡിയോ അവതാരകന്‍ റെജി മണ്ണേല്‍ പരിപാടി നിയന്ത്രിച്ചു. ഓപ്പറേഷന്‍ ഡയറക്‌ടര്‍ ഷാഫി എ.നെല്ലിക്കുന്ന്‌ സ്വാഗതവും പ്രൊജക്‌ട്‌ ഡയറക്‌ടര്‍ അബ്‌ദുല്ല സി.എം നന്ദിയും പറഞ്ഞു.

പ്രകൃതി സൗഹൃദ അന്തരീക്ഷത്തില്‍ വിവാഹ ആഘോഷങ്ങള്‍ക്കും, മറ്റ്‌ പരിപാടികള്‍ക്കുമുള്ള വേദി, കണ്‍വെന്‍ഷന്‍ സെന്റര്‍, മിനി കോണ്‍ഫറന്‍സ്‌ ഹാള്‍, താമസിക്കാന്‍ വില്ലകള്‍, സ്വിമ്മിങ്ങ്‌ പൂള്‍ എന്നിവയോടൊപ്പം അഞ്ഞൂറിലധികം വാഹനങ്ങള്‍ക്ക്‌ പാര്‍ക്ക്‌ ചെയ്യാനുള്ള സൗകര്യവും ഇവിടെയുണ്ട്‌.

അമ്പത്‌ ശതമാനത്തോളം നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ മാസ്‌കോ ഫാം റിസോര്‍ട്ട്‌ സെപ്‌റ്റംബര്‍ അവസാനത്തോടെ മുഴുവന്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയാവുമെന്ന്‌ അധികൃതര്‍ അറിയിച്ചു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments