*നവകേരളം സാധ്യമാവുക ഉന്നത വിദ്യാഭ്യാസത്തിലൂടെ: മന്ത്രി ഡോ.ആർ.ബിന്ദു*
തിരൂർ : തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളേജിൽ പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമ്മാണ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു
നവകേരളം സാധ്യമാവുക ഉന്നത വിദ്യാസത്തിലൂടെയാണെന്നും മാറ്റങ്ങളിലേയ്ക്കും മുന്നേറ്റങ്ങളിലേയ്ക്കുമാണ് ഉന്നത വിദ്യാഭ്യാസ മേഖല നീങ്ങുന്നതെന്നും ഉന്നത വിദ്യാഭ്യാസ- സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു. തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻറ് കോളേജിൽ ചരിത്രത്തിൻറെ നാഴികക്കല്ലായി മാറുന്ന പുതിയ അക്കാദമിക് ബ്ലോക്ക് നിർമ്മാണ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന തലത്തിൽ 6000 കോടി രൂപ ഉന്നത വിദ്യാഭ്യാസത്തിനായി നീക്കിവെച്ചു. ഇതിൽ 2000 കോടിയും അടിസ്ഥാന സൗകര്യവികസത്തിനായാണ് ചെലവിട്ടത്. തെന്നിന്ത്യയിലെ തന്നെ ഏറ്റവും മികച്ച ലാബുകൾ കേരളത്തിലെ കോളേജുകളിലുണ്ട്. കിഫ്ബി വഴി നിരവധി വികസന പ്രവർത്തനങ്ങൾ വിദ്യാഭ്യാസ രംഗത്ത് നടന്നു. ഗുണമേന്മയുള്ള കെട്ടിടങ്ങൾ നിർമിക്കുന്നതിൽ കിഫ്ബി വഹിച്ച പങ്ക് ചെറുതല്ല. നാക് അക്രഡിറ്റേഷനിൽ എ ഡബിൾ പ്ലസ് ഉള്ള 31 കോളേജുകളും എ പ്ലസ് ഉള്ള 51 കോളേജുകളും എ ഗ്രേഡ് ഉള്ള 91 കോളേജുകളും കേരളത്തിൽ ഉണ്ട്. ഇതിൽ ഗവൺമെന്റ് കോളേജുകളും ഉണ്ട് എന്നത് അഭിനന്ദനാർഹമാണ്- മന്ത്രി പറഞ്ഞു. കോളേജിൽ കാലത്തിനനുസൃതമായ കോഴ്സുകൾ നൽകുമെന്ന് മന്ത്രി ഉറപ്പു നൽകി.
കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. സർക്കാർ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 കോടി 40 ലക്ഷം രൂപ വിനിയോഗിച്ചു കൊണ്ടാണ് പുതിയ അക്കാദമിക് ബ്ലോക്കിന്റെ നിർമാണം നടക്കുന്നത്. സെൽമെക് എൻജിനീയറിങ് കൺസ്ട്രക്ഷൻ ആണ് നിർമ്മാണ ചുമതല. കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡിന് കീഴിലാണ് പദ്ധതി നിർവഹിക്കുന്നത്.
ചടങ്ങിൽ പ്രിൻസിപ്പൽ ഇൻ ചാർജ് ഡോ.എം.എസ്. അജിത്ത് സ്വാഗതം പറഞ്ഞു. കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രസ്ട്രക്ചർ ലിമിറ്റഡ് റീജിയണൽ ഹെഡ് ആർ.ജിതി റിപ്പോർട്ട് അവതരിപ്പിച്ചു. വെട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സക്കീന, തിരൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഫാത്തിമ മുക്കാട്ടിൽ, വെട്ടം ഗ്രാമ പഞ്ചായത്ത് മെമ്പർ അജിനി, വൈസ് പ്രിൻസിപ്പൽ എം.പി അനിൽകുമാർ,പി.ടി.എ വൈസ് പ്രസിഡന്റ് എ.പി മുജീബ്, അലുംനി അസോസിയേഷൻ പ്രസിഡന്റ് മെഹർഷ കളരിക്കൽ, കോളേജ് യൂണിയൻ ചെയർമാൻ എം.എസ് അലൻ തുടങ്ങിയവർ സംസാരിച്ചു.
ഫോട്ടോ : തിരൂർ തുഞ്ചൻ മെമ്മോറിയൽ ഗവൺമെൻ്റ് കോളേജിലെ അക്കാദമിക് ബ്ലോക്കിൻ്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ച് ഉന്നത വിദ്യഭ്യാസ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു സംസാരിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments