Breaking News

സാംസ്ക്കാരിക സംഗമവും, അനുമോദന പരിപാടിയും

കാസർകോട് : ജനാധിപത്യ കലാസാഹിത്യ വേദി കാസർകോട് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഫെബ്രുവരി 8 ന് വൈകിട്ട് 3 മണിക്ക് പുലിക്കുന്ന് ജില്ലാ ലൈബ്രറി ഹാളിൽ വെച്ച് സാംസ്ക്കാരിക സംഗമവും, കവിയരങ്ങും നടക്കും.
ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാൻ കുന്നത്തൂർ ജെ. പ്രകാശ് സാംസ്ക്കാരിക സമ്മേളനം  ഉദ്ഘാടനം 
ചെയ്യും. ജില്ലാ ചെയർമാൻ പി.കെ. ഫൈസൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി സഹദേവൻ കോട്ടവിള, എ.എസ് മുഹമ്മദ് കുഞ്ഞി , ഡോ. എം.എ.മുംതാസ് തുടങ്ങിയവർ സംസാരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച സംസ്ഥാന കമ്മിറ്റിയംഗം മാഹിൻ കേളോട്ട് , ജില്ലാ സെക്രട്ടറി അമീർ പള്ളിയാൻ എന്നിവരെ  ആദരിക്കും. പ്രശസ്ത കവികൾ പങ്കെടുക്കുന്ന കവിയരങ്ങും ഉണ്ടായിരിക്കുന്നതാണ്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments