*സമവായ പാതയില്‍**സമസ്ത*
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ സന്ദര്‍ശിച്ച് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം. കഴിഞ്ഞദിവസം വൈകിട്ട് പാണക്കാട്ടെ വീട്ടിലെത്തിയാണ് സാദിഖലി തങ്ങളെ കണ്ടത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. നേരത്തെ, സാദിഖലി തങ്ങളെ വിമര്‍ശിച്ചതിന് മുക്കം ഉമര്‍ ഫൈസിയെ സമസ്ത നേതൃത്വം താക്കീത് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സാദിഖലി തങ്ങളുമായുള്ള കൂടിക്കാഴ്ച. പൈതൃകം വിശദീകരിച്ച് ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തില്‍ പാണക്കാട് സാദാത്തുക്കളെ സംബന്ധിച്ച് പരാമര്‍ശിച്ച ചില പ്രയോഗങ്ങള്‍ സമസ്തയുടെ ഒരു പ്രവര്‍ത്തകനും ഭൂഷണമല്ലെന്നും തീര്‍ത്തും അപമര്യാദയുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത നേതൃത്വം നേരത്തെ ഉമര്‍ ഫൈസിയെ ശാസിച്ചത്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ സമസ്തയുടെയോ പ്രവര്‍ത്തകരുടെയോ രീതിയല്ലെന്നും ഇതിനുള്ള പരിഹാരം ഉടന്‍ കാണണമെന്ന് നേതൃത്വം ഉമര്‍ ഫൈസിയെ ഓര്‍മിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് സാദിഖലി തങ്ങളുമായുള്ള കൂടിക്കാഴ്ച. ഇതിന് മുന്‍പും പാണക്കാട് സാദിഖലി തങ്ങളുടെ ഖാദി പദവിയെ കടുത്ത ഭാഷയില്‍ ഉമര്‍ ഫൈസി പരിഹസിച്ചത് സമസ്തക്കുള്ളില്‍ വലിയ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments