Breaking News

ഇലക്ട്രിക് സ്കൂട്ടറിന് തീ പിടിച്ചു

കാസർഗോഡ് : അണങ്കൂർ എം എക്സ് മോട്ടോ സർവീസ് സെൻററിൽ ബാറ്ററി തകരാറുമൂലം സർവീസിന് വച്ചിരുന്ന പരവനടുക്കം സ്വദേശി കെ സുരേഷിന്റെ കൊമാക്കി ഇലക്ട്രിക് സ്കൂട്ടർ KL 14 AB 5301 ബാറ്ററി ഇലക്ട്രിക് ഷോട്ട് സർക്യൂട്ട് മൂലം തീ പിടിക്കുകയായിരുന്നു. ഉടനെ തൊട്ടടുത്ത ഷോപ്പിലെ ജീവനക്കാർ കാസർഗോഡ് അഗ്നിരക്ഷാ നിലയത്തിൽ വിവരം അറിയിക്കുകയും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വിഎൻ വേണുഗോപാലിൻറെ നേതൃത്വത്തിൽ സേനയെത്തി ബാറ്ററി കണക്ഷൻ വിച്ഛേദിച്ച് തീ അണക്കുകയായിരുന്നു .വാഹനത്തിൻറെ ബാറ്ററിയും സീറ്റും പൂർണ്ണമായി കത്തി നശിച്ചിരുന്നു. സമീപത്തായി സർവീസിനായി കൊണ്ടുവന്നിരുന്ന ഇലക്ട്രിക് സ്കൂട്ടറുകളും ഉണ്ടായിരുന്നു. സേനയുടെ സമയോചിതമായ ഇടപെടൽ മൂലം വൻ തീപിടിത്തം ഒഴിവായി. സേനാംഗങ്ങൾ ആയ എച്ച് ഉമേശൻ എം എ വൈശാഖ് വൈശാഖ് പാർത്ഥസാരഥി വിഎസ് ഗോകുൽ കൃഷ്ണൻ വി കെ ഷൈജു ഹോം ഗാർഡുമാരായ പി വി പ്രസാദ് പി ശ്രീജിത്ത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments