വിവിധ ഫയർ സർവീസ് മെഡലുകൾ നേടിയ കാസർഗോഡ് അഗ്നി രക്ഷാ നിലയം ഓഫീസർമാരെ കാസറഗോഡ് അഗ്നി രക്ഷാ നിലയം സ്റ്റാഫ് റെക്രീയേഷൻ ക്ലബ് ആദരിച്ചു.
കാസർഗോഡ് : സ്തുത്യർഹ സേവനത്തിന് 2026 ബഹു രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡൽ നേടിയ കാസറഗോഡ് അഗ്നി രക്ഷാ നിലയത്തിലെ ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ എ ജാഫർ ഖാൻ, സ്തുത്യർഹ സേവനത്തിന് ബഹു രാഷ്ട്രപതിയുടെ ഫയർ സർവീസ് മെഡലും, രാജസ്ഥാൻ ഉദയ്പൂരിൽ വച്ച് നടന്ന നാഷണൽ ഫയർ സർവീസ് മീറ്റിൽ 200മീറ്ററിൽ വെങ്കല മെഡലും നേടിയ നിലയത്തിലെ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി എൻ വേണുഗോപാലിനും, 2025ഇൽ മുഖ്യമന്ത്രിയുടെ ഫയർ സർവീസ് മെഡൽ നേടിയ ഗ്രേഡ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ മെക്കാനിക് ഇ പ്രസീദിനെയും കാസറഗോഡ് അഗ്നി രക്ഷാ നിലയം സ്റ്റാഫ് റെക്രീയേഷൻ ക്ലബ് ആദരിച്ചു.
സ്റ്റേഷൻ ഓഫീസർ dr കെ ഹർഷയുടെ അദ്ധ്യക്ഷതയിൽ എം രമേശ സ്വാഗതവും,കാസറഗോഡ് ഡെപ്യൂട്ടി കളക്ടർ & ADM പി അഖിൽ, അവാർഡ് ജേതാക്കൾക്ക് ഉപഹാരം നൽകുകയും ചെയ്തു. ജില്ലാ ഫയർ ഓഫീസർ മൂസ വടക്കേതിൽ, ടി മനോജ്, വി സുകു ,എച്ച് ഉമേശൻ, കെ വി മനോഹരൻ, പി ജി ജീവൻ, എൻ പി രാകേഷ്, സണ്ണി ഇമ്മാനുവൽ, ഇ പ്രസീദ്, വി എസ് ഗോകുൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments