മൊഗ്രാൽ ഗ്രീൻ സ്റ്റാർ റംസാൻ റിലീഫ് പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കും.ഫണ്ട് ശേഖരണത്തിന് തുടക്കമായി.
മൊഗ്രാൽ. : ദാനധർമ്മങ്ങൾ അധികരിപ്പിച്ച് ധന്യമാക്കപ്പെടുന്ന വിശുദ്ധ റമദാനിൽ നിർധനരായവരെ ചേർത്ത് പിടിച്ചു കൊണ്ട് റംസാൻ റിലീഫ് പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ഗ്രീൻസ്റ്റാർ മൊഗ്രാലും,മുസ്ലിം ലീഗ് വാർഡ് കമ്മിറ്റിയും തീരുമാനിച്ചു.റമദാൻ മാസത്തിൽ മൊഗ്രാലിലെ 7 വാർഡുകളിലെ അര്ഹതപെട്ടവരുടെ കൈകളിലേക് റമദാൻ റിലീഫ് എത്തിച്ച് നൽകാനാണ് പദ്ധതികൾ ആവിഷ്കരിച്ചി രിക്കുന്നത്.
ഇതിനായുള്ള
ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെയും,മുസ്ലിം ലീഗ് വാർഡ് കമ്മിറ്റികളു ടെയും സംയുക്താഭിമുഖ്യത്തിൽ റമദാൻ റിലീഫ് ഫണ്ട് ശേഖരണത്തിന്റെ ഉത്ഘാടനം ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെ മുഖ്യ രക്ഷാധികാരി സക്കീർ കെ കെ പുറം,ഗ്രീൻസ്റ്റാർ ക്ലബ് പ്രസിഡന്റ് മക്ദൂമിന് നൽകി ഉത്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ഗ്രീൻസ്റ്റാർ മൊഗ്രാലിന്റെ മുഖ്യ രക്ഷാധികാരി എംജിഎ റഹ്‌മാൻ,കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി പി അബ്ദുൽഖാദർ ഹാജി, മുസ്ലിംലീഗ് കുമ്പള പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ബി എൻ മുഹമ്മദലി, പഞ്ചായത്തംഗം ഫസൽ പേരാൽ, ക്ലബ് ജനറൽ സെക്രട്ടറി അർഷാദ് ഹുബ്ലി,ട്രഷറർ മുജീബ് പേരാൽ,വൈസ് പ്രസിഡന്റ് തസ്‌രീഫ് മൊഗ്രാൽ,ജോയിൻ സെക്രട്ടറി റഷീദ്,മുസ്ലിം ലീഗ് വാർഡ് പ്രസിഡണ്ട് ടി കെ ജാഫർ,അബ്ദുൽഖാദർ കട്ടത്തട്ക്ക,സി എച്ച് ഖാദർ,സെഡ് എ മൊഗ്രാൽ,അഷ്റഫ് പെർവാഡ്,നൗഷാദ് ഇസ്മായിൽ,ബാത്തിഷ കെ കെ പുറം,യു എം ഇർഫാൻ,വി പി ജബ്ബാർ എന്നിവർ സംബന്ധിച്ചു.
ഫോട്ടോ:മൊഗ്രാൽ ഗ്രീൻ സ്റ്റാറിന്റെയും മുസ്ലിം ലീഗ് വാർഡ് കമ്മിറ്റിയുടെയും നേതൃത്വത്തിൽ നൽകുന്ന റംസാൻ റിലീഫ് ഫണ്ട് ശേഖരണ പരിപാടിയുടെ ഉദ്ഘാടനം ഗ്രീൻ സ്റ്റാർ മുഖ്യ രക്ഷാധികാരി കെ കെ സക്കീർ,ക്ലബ് പ്രസിഡണ്ട് മഖ് ദൂമിന് നൽകി ഉദ്ഘാടനം നിർവഹിക്കുന്നു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments