Breaking News

*ചകിരി ഫാക്ടറിക്ക് തീ പിടിച്ചു*

ബോവിക്കാനം : പാണുർ  സ്കന്താ ചകിരി ഫാക്ടറിക്ക് തീ പിടിച്ചത് ലക്ഷങ്ങളുടെ നഷ്ടം.
 ഞായറാഴ്ച രാത്രി 8:30നാണ്  തീപിടുത്തം ഉണ്ടായത് ഉടൻതന്നെ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ പി സണ്ണി ഇമ്മാനുവലിന്റെ നേതൃത്വത്തിൽ സേന സംഭവസ്ഥലത്ത് എത്തി തീ നിയന്ത്രിക്കാൻ ശ്രമം നടത്തുകയും ഉടൻതന്നെ  ഉപ്പള, കുറ്റിക്കോൽ നിലയങ്ങളിലും വിളിച്ച് അറിയിച്ചതിനെത്തുടർന്ന് അവിടെനിന്നും വാഹനങ്ങൾ എത്തി 3 യൂണിറ്റ് വാഹനങ്ങൾ 2 jcb എട്ടുമണിക്കൂർ വിശ്രമമില്ലാതെ പണിയെടുത്താണ് തീപൂർണ്ണമായും കെടുത്താൻ കഴിഞ്ഞത് പാണുരിലെ ഹരികൃഷ്ണന്റ ഉടമസ്ഥതയിലുള്ളതാണ് ഫാക്ടറി ഉടമയുടെ വീടിനോട് ചേർന്നാണ് ഫാക്ടറി പ്രവർത്തിക്കുന്നത്. ഞായറാഴ്ച അവധിയായതിനാൽ തൊഴിലാളികൾ ഉണ്ടായിരുന്നില്ല സമീപത്തുള്ള വീട്ടുകാർ തീപിടിച്ചത് കണ്ടു ഉടമയെ വിവരമറിയിക്കുകയായിരുന്നു. തീ പിടിച്ചതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. പോലീസ് നാട്ടുകാർ എന്നിവർ  സ്ഥലത്ത് ഉണ്ടായിരുന്നു അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ എ ജാഫർ ഖാൻ, സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ വി സുകു, വി വി സുമേഷ്, ഷിജു ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എസ് അരുൺകുമാർ,എസ് അഭിലാഷ്, ടി അമൽരാജ്, പി സി മുഹമ്മദ് സിറാജുദ്ദീൻ,ജെ അനന്തു എന്നിവരും മറ്റ് പത്തോളം ജീവനക്കാരും സംഘത്തിൽ ഉണ്ടായിരുന്നു. തീപിടുത്തവുമായി ബന്ധപ്പെട്ട് നഷ്ടം ഉദ്ദേശം രണ്ടു ലക്ഷം രൂപ പ്രതീക്ഷിക്കുന്നു. തീപിടുത്തത്തിന്റെ  കാരണം വ്യക്തമാക്കിയിട്ടില്ല.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments