Breaking News

*ചികിത്സപ്പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റേണ്ടി വന്ന ഒന്‍പത് വയസുകാരിക്ക് വി.ഡി.സതീശന്റെ സഹായ 'ഹസ്തം'; കൃത്രിമ കൈയുമായി ഇനി സ്കൂളിൽ പോകും*

കൊച്ചി : പുതുതായി വച്ചുപിടിപ്പിച്ച കൃത്രിമ കൈയിൽ ഒരു കെട്ടു പൂക്കളുമായാണ് വിനോദിനി പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെ സ്വീകരിച്ചത്. കൊണ്ടുവന്ന സമ്മാനങ്ങളൊക്കെ ഒൻപതു വയസ്സുകാരിക്ക് കൈമാറിയ ശേഷം അദ്ദേഹം കുടുംബത്തോട് സംസാരിച്ചു. രണ്ടു ദിവസം കൂടി ആശുപത്രിയിൽ കഴിയണം. പിന്നീട് സ്കൂളിൽ പോകണം, അതാണ് വിനോദിനിയുടെയും കുടുംബത്തിന്റെയും തീരുമാനം. നഷ്ടപ്പെട്ട കൈയ്ക്ക് പകരമാകില്ലെങ്കിലും കുറച്ചെങ്കിലും സങ്കടമൊഴിഞ്ഞ് വിനോദിനി ഇനി സ്കൂളിൽ പോകും. കഴിഞ്ഞ സെപ്റ്റംബറിൽ തുടങ്ങിയ നരകയാതനയുടെ കടന്നുപോയ കുഞ്ഞ് ഇപ്പോഴാണ് ചിരിച്ചു തുടങ്ങിയതും. ചികിത്സാ പിഴവിനെ തുടർന്ന് വിനോദിനിയുടെ വലതുകൈ മുറിച്ചു മാറ്റുകയായിരുന്നു. ഞായറാഴ്ച കാക്കനാട്ടെ സ്വകാര്യ പ്രോസ്തെറ്റിക് ആൻഡ് ഓർത്തോട്ടിക് റിഹാബിലിറ്റേഷൻ സെന്ററിൽ വിനോദിനിക്ക് പുതിയ കൈ വച്ചുകൊടുത്തു. വി.ഡി.സതീശനാണ് ഇതിന്റെ മുഴുവൻ ചെലവും വഹിച്ചത്. 

കഴി‍ഞ്ഞ സെപ്റ്റംബർ 24നാണ് വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ വീണ് വിനോദിനിയുടെ കൈയ്ക്ക് പരുക്കു പറ്റുന്നത്. തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൈയിൽ രണ്ട് ഒടിവുകൾ കണ്ടതിനെ തുടർന്ന് പ്ലാസ്റ്ററിട്ടു. എന്നാൽ കൈയിലുണ്ടായ മുറിവ് ഡോക്ടർമാർ അവഗണിച്ചെന്ന് മാതാപിതാക്കളായ വിനോദും പ്രസീദയും പിന്നീട് ആരോപിച്ചിരുന്നു. വിനോദിനിയുടെ കൈയിൽ നീർക്കെട്ടുണ്ടായി. അണുബാധ വ്യാപിച്ചതോടെ കുടുംബം കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിച്ചു. അണുബാധ മാറ്റാൻ സാധിക്കില്ലെന്ന് വ്യക്തമാക്കി ഡോക്ടർമാർ കുട്ടിയുടെ ജീവൻ രക്ഷിക്കാനായി വലതുകൈ മുറിച്ചു മാറ്റുകയായിരുന്നു. ചികിത്സാപ്പിഴവാണ് ഇതിനു കാരണമെന്ന് മാതാപിതാക്കൾ ആരോപിക്കുകയും പരാതി നൽകുകയും ചെയ്തു. രണ്ടു ലക്ഷം രൂപയാണ് നഷ്ടപരിഹാരം ലഭിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിലെ രണ്ടു ഡോക്ടർമാരെ സസ്പെൻഡ് ചെയ്തു. കൈ നഷ്ടപ്പെട്ടതു മുതൽ കരച്ചിലുമായി, സ്കൂളിലും പോകാതിരിന്ന വിനോദിനിയുടെയും കുടുംബത്തിന്റെയും അവസ്ഥ അറിഞ്ഞ് സഹായിക്കാൻ വി.ഡി.സതീശൻ തീരുമാനിക്കുകയായിരുന്നു. തുടർന്ന് കൃത്രിമ കൈ വയ്ക്കാനുള്ള മുഴുവൻ ചെലവും താൻ വഹിക്കാമെന്ന് അദ്ദേഹം കുടുംബത്തെ അറിയിച്ചു. 

തുടർന്ന് ഞായറാഴ്ച കാക്കനാട്ട് എത്തി വിനോദിനിക്ക് പുതിയ കൈ വച്ചുപിടിപ്പിച്ചു. ഏറ്റവും അപ്ഗ്രേഡ് ചെയ്ത ഒന്നാണ് കൈ എന്ന് സതീശൻ പറഞ്ഞു. സ്വിച്ച് ഓൺ ചെയ്യുമ്പോൾ കൈ ഉയർത്താൻ സാധിക്കുന്ന ഏറ്റവും മോഡേൺ സംവിധാനമാണിത്. കുട്ടി മുതിർന്നു വരുമ്പോൾ കൈ മാറ്റി വയ്ക്കാനും സമയാസമയങ്ങളിൽ അപ്ഗ്രേഡ് ചെയ്യാനും ഇവിടേക്ക് വരാനും ചെലവ് വഹിച്ചുകൊള്ളാം എന്ന് അറിയിച്ചിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി. സ്ഥലമോ വീടോ ഇല്ലാത്ത, കൂലിപ്പണി ചെയ്തു ജീവിക്കുന്നവരാണ് ഇവരുടെ കുടുംബം. വീടു വച്ചു കൊടുക്കാമെന്ന് ഒരാൾ ഏറ്റിട്ടുണ്ടെന്നും അതിനുള്ള സ്ഥലം ശരിയാക്കി നൽകാമെന്ന് അവരെ അറിയിച്ചതായും സതീശൻ പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments