*പൊന്മുണ്ടത്തു ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസം പിന്നിട്ടിട്ടും തുറന്നു പ്രവർത്തിക്കാത്ത കുടുംബാരോഗ്യ കേന്ദ്രം ; ആരോഗ്യ കേന്ദ്രത്തിൽ റീത്തു വച്ചു യൂത്ത് ലീഗിന്റെ പ്രതിഷേധം*
തിരൂർ : പൊന്മുണ്ടം പഞ്ചായത്തിലെ പുതിയ ഹെൽത്ത് സെന്റർ ഒരു മാസം മുമ്പ് എംഎൽഎയുടെ നേതൃത്വത്തിൽ വലിയ ഉദ്ഘാടന മാമാങ്കത്തോടെ തുറന്നതായി പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇന്നുവരെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തനം ആരംഭിച്ചിട്ടില്ല.
ഉദ്ഘാടന ദിനത്തിൽ തന്നെ പൊന്മുണ്ടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പത്രസമ്മേളനം നടത്തി ഈ യാഥാർത്ഥ്യം ജനങ്ങളോട് വ്യക്തമാക്കിയിരുന്നു.
എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല എന്നത് അതീവ പ്രതിഷേധാർഹമാണ് എന്നും യൂത്ത് ലീഗ് ആരോപിച്ചിരുന്നു.
അതിന്റെ അടിസ്ഥാനത്തിൽ
വൈലത്തൂർ ആരോഗ്യപടിയിലെ ആരോഗ്യ കേന്ദ്രത്തിലേക്ക് പൊന്മുണ്ടം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് പ്രതിഷേധ റാലി സംഘടിപ്പിച്ചു. പ്രകടനമായി വന്ന പ്രവർത്തകർ ആരോഗ്യ കേന്ദ്രത്തിൽ റീത്തു വച്ചു പ്രതിഷേധിച്ചു.
അധികൃതരുടെ അനാസ്ഥയ്‌ക്കെതിരെ പ്രതീകാത്മകമായി ഒരു കൃത്രിമ OP യും സജ്ജീകരിച്ചു.
താനൂർ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് മുത്തുകൊയ തങ്ങൾ ഉദ്ഘാടനം ചെയ്തു.ടി നിയാസ്, ഉമ്മറലി തങ്ങൾ, പി കെ മൊയ്‌ദീൻ കുട്ടി,യാഫീഖ് എ.സി,യൂനുസ് പാചോല , നൂഹ് കരിങ്കപ്പാറ ,ജലീൽ മാസ്റ്റർ
ഉമ്മറലിതങ്ങൾ എന്നിവർ സംസാരിച്ചു.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments