Breaking News

വെള്ളിക്കോത്ത് വിജ്ഞാന ദായിനി ദേശീയ വിദ്യാലയം ശതാബ്ദി ആഘോഷം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് : വിജ്ഞാന ദായിനി ദേശീയ വിദ്യാലയത്തിന്റെ ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷ പരിപാടികളുടെ  ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിക്കോത്ത് യങ്മെൻസ്ക്ലബ്‌ ഗ്രൗണ്ടിൽ നിർവഹിച്ചു. ചടങ്ങിൽ വച്ച് 1989-ൽ പ്രസിദ്ധീകരിച്ച വിദ്വാൻ പി കേളു നായർ സ്മരണികയുടെ പുന: പ്രസിദ്ധീകരണം പ്രകാശനം മഹാകവിയുടെ മകൻ പി. രവീന്ദ്രൻ നായർക്ക് നൽകി മുഖ്യമന്ത്രി നിർവഹിച്ചു.
 ഇ. ചന്ദ്രശേഖരൻ എം.എൽ.എ അധ്യക്ഷനായി.
 എം. രാജഗോപാലൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു എബ്രഹാം സംഘാടകസമിതി വർക്കിംഗ് ചെയർമാനും കാഞ്ഞങ്ങാട് നഗരസഭ ചെയർമാനുമായ വി. വി. രമേശൻ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.കെ. സോയ,  കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുജാത, അജാനൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂലക്കണ്ടം പ്രഭാകരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ. സബീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ. ബിന്ദു, വെള്ളിക്കോത്ത് മഹാകവി പി' സ്മാരക ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രധാന അധ്യാപിക ബി. പ്രേമ, പി.ടി.എ പ്രസിഡണ്ട് കെ. വി. വിദ്യാധരൻ, യങ് മെൻസ് ക്ലബ്ബ് പ്രസിഡണ്ട് പി. പി. കുഞ്ഞി കൃഷ്ണൻ നായർ, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയപ്രവർത്തകരായ അഡ്വക്കേറ്റ് കെ. രാജ്മോഹൻ, കെ. വി.കൃഷ്ണൻ, പി.വി.സുരേഷ്, വേലായുധൻ കൊടവലം, എ. ഹമീദ് ഹാജി,
 എം. ഹമീദ് ഹാജി, പി.പി. രാജു രാഹുൽ നിലാങ്കര, എം.ഷാജി. സ്റ്റീഫൻ ജോസഫ്, പ്രമോദ് കരുവളം എന്നിവർ സംസാരിച്ചു. അജാനൂർ പഞ്ചായത്ത് പ്രസിഡണ്ടും സംഘാടകസമിതി കൺവീനറുമായ വി. വി.തുളസി സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ പ്രസേനൻ നന്ദിയും പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments