കുട്ടികളിലെ സ്ക്രീൻ അഡിക്ഷൻ അപകടകരം : കലാ കല്യാണി
കേരളത്തിൽ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള പത്തോളം ജില്ലകളിലെ അറുപത് സ്കൂളുകളിൽ ഒന്നര മാസം കൊണ്ട് ഏകദേശം അൻപതിനായിരത്തോളം കുട്ടികളോട് സ്ക്രീൻ അഡിക്‌ഷൻ്റെ ബ്രയിൻ സയൻസിനെ കുറിച്ചും അത് നിയന്ത്രിക്കാനുള്ള വിവിധ പരിഹാരമാർഗങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിക്കാൻ സാധിച്ചത് കരിയറിലെ വ്യത്യസ്തമായൊരു അനുഭവമായിരുന്നു എന്ന് സൈക്കോളജിസ്റ്റും സൈക്കോതെറപ്പിസ്റ്റുമായ കലാ കല്യാണി പറയുന്നു.
പ്രമുഖ മലയാള ദിനപത്രവും
ഫെഡറൽ ബാങ്കും ചേർന്ന് നടത്തിയ കളിയും കാര്യവും എന്ന ക്യാമ്പയിൻ്റെ ഭാഗമായിട്ടാണ് കലാ കല്യാണി കുട്ടികളോട് സംവദിച്ചത്. സ്കൂളുകൾ കുട്ടികളിലെ ലഹരി ഉപയോഗം ഫോക്കസ് ചെയ്ത് ബോധവൽക്കരണ ക്ലാസുകൾ നൽകുമ്പോൾ ലഹരി ഉപയോഗം പോലെ തന്നെ തലച്ചോറിൽ രാസമാറ്റങ്ങൾക്ക് കാരണമായ സ്ക്രീൻ ഉപയോഗം ശീലത്തിനടിമപ്പെടുന്ന അവസ്ഥയാണ്. ലഹരിയുപയോഗത്തിൻ്റേതുപോലെ അപകടകരമായ ശാരീരിക മാനസിക രോഗാവസ്ഥകൾക്ക് സ്ക്രീൻ ഉപയോഗവും കാരണമാകുന്നുണ്ട്. എന്നാൽ ഇത് ഗൗരവമുള്ളൊരു കാര്യമായി കണക്കാക്കപ്പെടുന്നില്ല
കുട്ടികളിൽ മുൻപുണ്ടായിരുന്നതിനെക്കാൾ സ്വഭാവ പെരുമാറ്റ പ്രശ്നങ്ങൾ വളരെയധികം കൂടിയിട്ടുണ്ടെന്നും ഇത് എങ്ങനെ പരിഹരിക്കണമെന്നറിയാൻ വയ്യാതെ കുഴപ്പത്തിലാവുന്ന അവസ്ഥയുണ്ടെന്നും പഠന നിലവാര തകർച്ചയുടെയും ഇത്തരം പെരുമാറ്റ പ്രശ്നങ്ങളുടെയും ഒരു കാരണം കുട്ടികളിലെ വർദ്ധിച്ചു മൊബൈൽ ഉപയോഗമാകാമെന്ന് അദ്ധ്യാപകർ ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടുണ്ടെന്ന് കലാ കല്യാണി പറയുന്നു.
കുട്ടികളുടെ സ്ക്രീൻ ഉപയോഗത്തെ കുറെ കൂടി ഗൗരവമായി എടുക്കേണ്ട സംവിധാനങ്ങൾ വിദ്യാഭ്യാസ വ്യവസ്ഥിതിയിൽ വന്നാൽ നന്നായിരിക്കുമെന്നും കല അഭിപ്രായപ്പെടുന്നു.
പെരുമ്പാവൂർ ഒക്കൽ കേന്ദ്രമായി കോൺഷ്യസ് പ്രഗ്നൻസി,മൈൻഡ് ഫുൾ ബർത്ത് , കോൺഷ്യസ് പേരൻ്റിങ്ങ് എന്നീ ആശയങ്ങളിലൂന്നിയ കൂട് ദ നെസ് ലേ ഫോർ കെയറിങ്ങ് തെറാപ്പ്യൂട്ടിക്ക് ആൻഡ് വെൽനസ് സെൻ്റർ എന്ന സ്ഥാപനത്തിൻ്റെ ഫൗണ്ടർ ആണ് കലാ കല്യാണി.
വിദ്യാഭ്യാസ മന:ശാസ്ത്രത്തിലും ജന്തുശാസ്ത്രത്തിലും ബിരുദവും മന:ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും, സൈക്കോതെറപ്പിയിൽ എംഫിൽ ബിരുദവും നേടിയിട്ടുള്ള കലാകല്യാണി ആറ് വർഷം കോതമംഗലം മജിസ്ട്രേറ്റ് കോടതിയിൽ സുപ്രിം കോടതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയ ഡോവ് മിഷൻ എന്ന പദ്ധതിയിലെ ഫാമിലി കൗൺസലറായിട്ടാണ് തൻ്റെ കരിയർ ആരംഭിച്ചത്. വനിതാ ശിശു വികസന വകുപ്പിന് കീഴിൽ നിർഭയാ ഷെൽട്ടർ ഹോമിലും ഗവൺമെൻ്റ് സ്കൂളുകളിലും സൈക്കോളജിസ്റ്റ്, കൗൺസലർ തസ്തികകളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കുട്ടികൾ, അദ്ധ്യാപകർ, മാതാപിതാക്കൾ, ഗർഭിണികൾ, സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി ഏത് ഗ്രൂപ്പിലുള്ളവർക്കും തെറാപ്യൂട്ടിക്ക് ശില്പശാലകളും വ്യക്തിഗത മാനസികാരോഗ്യ സേവനങ്ങളും കൂട് എന്ന സ്ഥാപനം വഴി നല്കി വരുന്നു.
നൂതനാശയത്തിന് തിരുവനന്തപുരം എ.പി.ജെ അബ്ദുൾ കലാം സ്‌റ്റഡി സെൻ്റർ നല്കുന്ന നാരീ പുരസ്കാരവും രാഷ്ട്രപതി ഗൈഡ് അവാർഡ് അടക്കം പല അംഗീകാരങ്ങളും കരസ്ഥമാക്കിയിട്ടുണ്ട്.
മന:ശാസ്ത്രത്തിലും സാഹിത്യത്തിലും ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.
കലാ കല്യാണി ഓൺലൈനിലും നേരിട്ടും കൗൺസിലിംഗ് നൽകി വരുന്നു . ആവശ്യക്കാർ 94955 13859 എന്ന ഫോൺ നമ്പരിൽ ബന്ധപ്പെടാം

വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments