Breaking News

KC വേണുഗോപാൽ എം പി യുടെ ജന്മദിനത്തിൽ അമ്പലത്തറ സ്നേഹവീട്ടിൽ KSU സ്നേഹ സംഗമം നടത്തി

KC വേണുഗോപാൽ എംപിയുടെ 63 ആം ജന്മദിനവും രാഷ്ട്രീയ രംഗത്തെ 50 വർഷവും KSU കാസർഗോഡ് ജില്ല കമ്മിറ്റി സമുചിതമായി ആഘോഷിച്ചു. അമ്പലത്തറ സ്നേഹവീട്ടിൽ എൻഡോസൾഫാൻ ബാധിതരായ വിദ്യാർത്ഥികൾക്കുള്ള ഉച്ച ഭക്ഷണവും മധുരവും നൽകിയാണ് ആഘോഷിച്ചത്. KSU കാസർഗോഡ് ജില്ല പ്രസിഡണ്ട് അഡ്വ ജവാദ് പുത്തൂർ, ജില്ലാ സെക്രട്ടറി കെ മണികണ്ഠൻ നായർ, അഭിരാം എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷിച്ചത്. സ്നേഹവീട് ഭാരവാഹികളായ മുനീസ അമ്പലത്തറ, പീതാംബരൻ വക്കീൽ, രതീഷ് എന്നിവർ പങ്കെടുത്തു. 
UDF സർക്കാർ അധികാരത്തിലേറിയാൽ എൻഡോസൾഫാൻ ബാധിതർക്ക് ഏറ്റവും മികച്ച പരിഗണന ഉറപ്പുവരുത്തുമെന്നും നേതാക്കൾ പറഞ്ഞു.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments