Breaking News

*എൽപിജി ക്ഷാമം ഉടൻ തീരില്ല; ഇപ്പോഴും 18 ലക്ഷം ടണ്ണിന്റെ കുറവ്, മാസം 30 കപ്പൽ വന്നാലും തീർക്കാനാവാത്ത പ്രതിസന്ധി*

ന്യൂഡൽഹി : ഇന്ത്യയിൽ എൽപിജി ഉപഭോഗം ഓരോ മാസവും കുതിച്ചുകയറുന്നതിനിടെയാണ് അപ്രതീക്ഷിത അടിയായി ഇറാൻ-യുഎസ്/ഇസ്രയേൽ യുദ്ധവും ഹോർമുസ് പ്രതിസന്ധിയും വിരുന്നു വന്നത്. രണ്ടു ദശാബ്ദം മുൻപ് രാജ്യത്ത് എൽപിജി ഉപഭോഗം 5.35 ലക്ഷം ടണ്ണായിരുന്നത് 2024-25 പ്രകാരം തന്നെ 32 ലക്ഷം ടണ്ണിനടുത്തായി. 

ഈ ഏപ്രിൽ ഒന്നിന് ആരംഭിക്കുന്ന 2026-27 സാമ്പത്തികവർഷം ഓരോ മാസവും 29 ലക്ഷം ടണ്ണിന്റെ വീതം ഉപഭോഗമുണ്ടാകുമെന്നാണ് സർക്കാർ വിലയരുത്തൽ. നിലവിൽ ആഭ്യന്തര ഉൽപാദനം 30% വർധിച്ചെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലും ഏതാണ്ട് 15 ലക്ഷം ടണ്ണിന്റെ ഇറക്കുമതി നടന്നാലേ ആഭ്യന്തര ഉപഭോഗത്തിനുള്ള എൽപിജി തികയൂ. ആഭ്യന്തര ഉൽപാദനം 50 ശതമാനം വർധിച്ചാലും 13 ലക്ഷം ടണ്ണിൽ കുറയാത്ത ഇറക്കുമതി വേണമെന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

ഒരു എൽപിജി കപ്പലിന് 46,000 ടൺ വഹിക്കാനുള്ള ശേഷിയുണ്ടെന്ന് കരുതിയാൽതന്നെ, മാസം 29 കപ്പലെങ്കിലും വരണം. എന്നാലേ, ഇന്ത്യയിൽ എല്ലാ ഉപഭോക്താക്കൾക്കും എൽപിജി എത്തിക്കാനാകൂ. നിലവിൽ ഹോർമുസിൽ കപ്പൽയാത്ര കഠിനമായതിനാൽ ഇന്ത്യയ്ക്ക് എത്രത്തോളം എൽപിജി എത്തിക്കാനാകുമെന്ന ചോദ്യമുയരുന്നു.

എൽപിജിക്കായി ഇന്ത്യ ഏറ്റവുമധികം ആശ്രയിക്കുന്നത് യുഎഇ, ഖത്തർ, സൗദി അറേബ്യ, കുവൈറ്റ് എന്നിവയെയാണ്. ഇവയെല്ലാം കയറ്റുമതി നടത്തുന്നതാകട്ടെ ഹോർമുസ് വഴിയാണുതാനും. യുഎസിൽ നിന്ന് എൽപിജി വാങ്ങുന്നതിലേക്ക് ഇന്ത്യ കടന്നിട്ടുണ്ട്. ഇത് വലിയതോതിൽ ഉയർത്തേണ്ടി വരും. കാനഡ, ആഫ്രിക്ക എന്നിവയെയും സമീപിക്കേണ്ടിവരും.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments