Breaking News

*ഗ്രേസ് മാര്‍ക്ക് പരിഷ്കരണം: ശാസ്ത്രമാസികാ മത്സരങ്ങള്‍ക്ക് പ്രത്യേക മാര്‍ക്ക്; പത്രവായനയില്‍ തീരുമാനമായില്ല.*

എസ്.എസ്.എല്‍.സി, ഹയർ സെക്കൻഡറി വിദ്യാർത്ഥികള്‍ക്കായുള്ള ഗ്രേസ് മാർക്ക് നിബന്ധനകളില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മാറ്റങ്ങള്‍ വരുത്തി

പുതുക്കിയ മാർഗനിർദേശങ്ങള്‍ പ്രകാരം വിവിധ മത്സരവിഭാഗങ്ങളിലെ വിജയികള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ വ്യക്തത വരുത്തിയിട്ടുണ്ട്.

ശാസ്ത്രമാസിക മത്സരം ശാസ്ത്രോത്സവത്തില്‍നിന്ന്‌ വേർതിരിച്ചതിനാല്‍, അതിനായി പ്രത്യേക ഗ്രേസ് മാർക്ക് നിശ്ചയിച്ചു. സംസ്ഥാനതല വായനമത്സരം, ശാസ്ത്ര ടാലന്റ് സെർച്ച്‌ പരീക്ഷ, സാമൂഹികശാസ്ത്ര ടാലന്റ സെർച്ച്‌ പരീക്ഷ, ഗണിതശാസ്ത്ര ടാലന്റ് സെർച്ച്‌ പരീക്ഷ എന്നിവയ്ക്കു സമാനമായി സംസ്ഥാനതല മത്സരത്തില്‍ ജേതാക്കളായവർക്കാണ് ഗ്രേസ് മാർക്ക്.

ഒന്നാംസ്ഥാനത്തിന് 20, രണ്ടാംസ്ഥാനം-17, മൂന്നാം സ്ഥാനം-14 എന്നിങ്ങനെ ഗ്രേസ് മാർക്ക് നിശ്ചയിച്ചിട്ടുണ്ട്. സ്കൂള്‍ ശാസ്ത്രോത്സവത്തിന്റെ ഭാഗമായിരുന്ന വൊക്കേഷണല്‍ എക്സ്‌പോ കേരള സ്കൂള്‍ നൈപുണ്യ മേള എന്നാക്കി പുനർനാമകരണം ചെയ്തു. 19 തത്സമയ ഇനങ്ങള്‍ക്കുമാത്രമാണ് ഗ്രേസ് മാർക്ക്. എ ഗ്രേഡ്-20, ബി ഗ്രേഡ്-15, സി ഗ്രേഡ്-10 എന്നിങ്ങനെയാണ് മാർക്ക്.

പത്രവായനയ്ക്ക് ഉള്‍പ്പെടെ ഗ്രേസ് മാർക്ക് നല്‍കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചെങ്കിലും ഇതില്‍ ഉത്തരവായിട്ടില്ല. ഗ്രേസ് മാർക്ക് നല്‍കാനുള്ള മാർഗരേഖയും മത്സരരീതികളുമൊക്കെ നിശ്ചയിച്ചുമാത്രമേ ഇക്കാര്യത്തില്‍ തുടർനടപടിയെടുക്കാനാവൂവെന്നാണ് വിശദീകരണം. ഏതുതലങ്ങളില്‍ മത്സരങ്ങള്‍ സംഘടിപ്പിക്കണമെന്നതില്‍ ധാരണയായിട്ടില്ല. 
 
സംസ്ഥാനതല വായനമത്സരം നിലവിലുള്ളതിനാല്‍, അതുമായി സംയോജിപ്പിക്കണമെന്നും ചർച്ചകളുണ്ട്. ഗ്രേസ് മാർക്കില്‍ തീരുമാനമെടുക്കാൻ മന്ത്രി പൊതുവിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അടുത്ത അധ്യയനവർഷത്തിന്റെ തുടക്കത്തില്‍ മാർഗരേഖ നടപ്പാക്കിയശേഷമേ ഗ്രേസ് മാർക്ക് നിശ്ചയിക്കൂ. 



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments