*ഒരുമാസമെന്ന് പറയുന്നത് 26 ദിവസമല്ല,കൊല്ലത്തിൽ 12 മാസം, റീചാര്‍ജ് ചെയ്യേണ്ടത് 13 ; പ്രീപെയ്ഡ് മൊബൈല്‍ റീചാര്‍ജിലെ തട്ടിപ്പിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷം*
ന്യൂഡല്‍ഹി : ടെലികോം കമ്ബനികള്‍ നടത്തുന്ന പ്രീപെയ്ഡ് റീചാർജ് രീതിക്കെതിരെ രൂക്ഷവിമർശനവുമായി ആം ആദ്മി പാർട്ടി എംപി രാഘവ് ചദ്ദ.
നിലവിലെ രീതി ഉപഭോക്താക്കള്‍ക്ക് വലിയ സാമ്ബത്തിക ഭാരമാണ് വരുത്തിവെക്കുന്നതെന്ന് അദ്ദേഹം പാർലമെന്റില്‍ പറഞ്ഞു. ടെലികോം കമ്ബനികളുടെ 28 ദിവസത്തെ റീചാർജ് സൈക്കിളിനെയും, പ്ലാൻ കാലാവധി കഴിഞ്ഞാലുടൻ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളെയും അദ്ദേഹം ചോദ്യം ചെയ്തു. പാർലമെന്റില്‍ വിഷം അവതരിപ്പിച്ച ശേഷം സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സിലൂടെയും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
പ്രീപെയ്ഡ് ഉപഭോക്താക്കളോട് മൊബൈല്‍ കമ്ബനികള്‍ നടത്തുന്നത് 'പരസ്യമായ കൊള്ള'യാണെന്ന് ചദ്ദ പറഞ്ഞു. വിശേഷിപ്പിച്ചു. റീചാർജ് കാലാവധി കഴിഞ്ഞാല്‍ ഔട്ട്ഗോയിങ് കോളുകള്‍ തടയുന്നത് മനസിലാക്കാം, എന്നാല്‍ ഇൻകമിങ് കോളുകള്‍ തടയുന്നത് അംഗീകരിക്കാനാവില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ഒരാള്‍ക്ക് ഒടിപി സന്ദേശങ്ങള്‍ പോലും ലഭിക്കാത്ത അവസ്ഥയാണിതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാധാരണ ഒരു വർഷത്തില്‍ 12 മാസങ്ങളാണുള്ളത്. എന്നാല്‍ 28 ദിവസത്തെ കാലാവധി നിശ്ചയിക്കുന്നതിലൂടെ ഉപഭോക്താക്കള്‍ വർഷത്തില്‍ 13 തവണ റീചാർജ് ചെയ്യാൻ നിർബന്ധിതരാകുന്നു. ഇതിലൂടെ ഉപഭോക്താക്കളില്‍ നിന്ന് അധികമായി ഒരു മാസത്തെ തുക കൂടി കമ്ബനികള്‍ ഈടാക്കുന്നു. റീചാർജ് പ്ലാനുകള്‍ 30 അല്ലെങ്കില്‍ 31 ദിവസങ്ങളുള്ള കലണ്ടർ മാസങ്ങളുമായി പൊരുത്തപ്പെടുന്ന രീതിയിലായിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇന്നത്തെ കാലത്ത് മൊബൈല്‍ ഫോണ്‍ എന്നത് ആഡംബരമല്ല, മറിച്ച് സാധാരണക്കാരന്റെ അനിവാര്യതയാണ്. ടെലികോം കമ്ബനികള്‍ ഉപഭോക്താക്കളോട് നീതിയുക്തവും സുതാര്യവുമായ സമീപനം സ്വീകരിക്കണം രാഘവ് ചദ്ദ ആവശ്യപ്പെട്ടു. ജിയോ, എയർടെല്‍, വോഡഫോണ്‍ ഐഡിയ തുടങ്ങിയ പ്രമുഖ സേവന ദാതാക്കള്‍ 1.5ജിബി മുതല്‍ 3.5ജിബി വരെ പ്രതിദിന ഡാറ്റയും കോളിങ് സൗകര്യവുമുള്ള വിവിധ പ്ലാനുകള്‍ നല്‍കുന്നുണ്ട്. പ്ലാൻ കാലാവധി തീരുന്നതിന് ദിവസങ്ങള്‍ക്ക് മുമ്ബ് തന്നെ ഉപഭോക്താക്കള്‍ക്ക് കമ്ബനികള്‍ സന്ദേശങ്ങള്‍ അയക്കാറുണ്ടെങ്കിലും, കാലാവധി കഴിയുന്ന നിമിഷം സേവനങ്ങള്‍ റദ്ദാക്കുന്നത് സാധാരണക്കാരെ ദുരിതത്തിലാക്കുന്നു എന്നാണ് വിമർശനം.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments