Breaking News

*ലോകത്ത് എവിടെയും അമേരിക്കക്കാർ സുരക്ഷിതരാവില്ലെന്ന് മുന്നറിയിപ്പ്, പിന്നാലെ ലോകത്തെ ഞെട്ടിച്ച് 4000 കിലോമീറ്റര്‍ അപ്പുറമുള്ള യുഎസ് സൈനിക താവളത്തില്‍ മിസൈല്‍ ആക്രമണം നടത്തി ഇറാൻ*


ടെഹ്‌റാൻ : ഇറാൻ റെവല്യൂഷണറി ഗാർഡ് കോറിന്റെ വക്താവ് ബ്രിഗേഡിയർ ജനറല്‍ അലി മുഹമ്മദ് നൈനിയുടെ മരണത്തിന് കനത്ത മറുപടിയുമായി ഇറാൻ.

ഇന്ത്യൻ മഹാസമുദ്രത്തിന്റെ നടുവിലുള്ള യുഎസ്- യുകെ സംയുക്ത സൈനിക താവളമായ ഡീഗോ ഗാർഷ്യയില്‍ ഇറാൻ രണ്ട് മദ്ധ്യദൂര ബാലിസ്റ്റിക് മിസൈല്‍ (ഐആർബിഎം) വർഷിച്ചതായാണ് റിപ്പോർട്ട്.

ഇറാൻ ആദ്യമായാണ് ഐആർബിഎം ആക്രമണത്തിനായി ഉപയോഗിക്കുന്നത്. ഗള്‍ഫ് മേഖലയ്ക്കപ്പുറമുള്ള പ്രദേശങ്ങള്‍ ഇറാൻ ലക്ഷ്യം വയ്ക്കുന്നതും ഇതാദ്യമായാണ്. ഇറാൻ അതിർത്തിയില്‍ നിന്ന് 4000 കിലോമീറ്റർ അകലെയാണ് സൈനിക താവളം. എന്നാല്‍ മിസൈലുകള്‍ സൈനിക കേന്ദ്രത്തില്‍ പതിച്ചില്ലെന്നും വിവരമുണ്ട്. ഒരു മിസൈല്‍ ആകാശത്തുവച്ചുതന്നെ പരാജയപ്പെട്ടുവെന്നും മറ്റൊന്ന് യുഎസ് യുദ്ധക്കപ്പലില്‍ നിന്നുള്ള എസ് എം-3 തടഞ്ഞുവെന്നുമാണ് യുഎസ് അധികൃതർ പറയുന്നത്. ഇറാനെതിരായുള്ള ആക്രമണങ്ങള്‍ നടത്താൻ യുഎസിന് ബ്രിട്ടൻ അനുമതി നല്‍കുന്ന രണ്ട് സൈനിക താവളങ്ങളിലൊന്നാണ് ഡീഗോ ഗാർഷ്യ. മറ്റൊന്ന് ഫെയർഫോർട്ട് ആണ്. ഡീഗോ ഗാർഷ്യയില്‍ അമേരിക്കൻ സൈന്യം ബോംബർ വിമാനങ്ങളും മറ്റ് ഉപകരണങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

യുഎസ്-ഇസ്രായേല്‍ ആക്രമണങ്ങള്‍ക്കെതിരെ പ്രതികാര നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് ഇറാൻ. സൗത്ത് പാർസ് ആക്രമണത്തിന് മറുപടിയായി ഖത്തറിലുള്ള ലോകത്തിലെ ഏറ്റവും വലിയ എല്‍എൻജി പ്ലാന്റ് ഇറാൻ ആക്രമിച്ചിരുന്നു. ഇതിനിടെ ഇറാന്റെ സാമ്പത്തിക നട്ടെല്ലെന്ന് അറിയപ്പെടുന്ന ഖാർഗ് ദ്വീപ് പിടിച്ചെടുക്കാൻ യു.എസ് പദ്ധതിയിടുന്നതായി റിപ്പോർട്ട്. ലോകത്തിന്റെ നിർണായക ഊർജ്ജ ഇടനാഴിയായ ഹോർമുസ് കടലിടുക്ക് തുറക്കാൻ ഇറാന് മേല്‍ സമ്മർദ്ദം ചെലുത്തുന്നതിന് വേണ്ടിയാണിത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments