*ലിസ്റ്റിൽ പേരുണ്ടോ? ബൂത്തിലെത്തി നിരാശനാകേണ്ട; വോട്ടർപ്പട്ടികയിലെ നിങ്ങളുടെ സ്ഥാനം 1 മിനിറ്റിൽ അറിയാം*
കോഴിക്കോട് : നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് സംസ്ഥാനം നീങ്ങുമ്പോൾ, വോട്ടർപ്പട്ടികയിൽ പേരുണ്ടെന്ന് ഉറപ്പുവരുത്താൻ വോട്ടർമാർക്ക് വിപുലമായ സൗകര്യങ്ങളൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ. ബൂത്തിലെത്തി പേര് തിരയുന്നതിന് പകരം സ്മാർട്ട് ഫോണിലൂടെ നിമിഷങ്ങൾക്കുള്ളിൽ വോട്ടർ വിവരങ്ങൾ അറിയാൻ സാധിക്കും. പ്രധാനമായും മൂന്ന് രീതികളിലാണ് ഓൺലൈനായി വിവരങ്ങൾ പരിശോധിക്കാൻ കഴിയുക.
*പരിശോധിക്കേണ്ടത് എങ്ങനെ?*
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ electoralsearch.eci.gov.in എന്ന പോർട്ടലിലൂടെ താഴെ പറയുന്ന മൂന്ന് ഓപ്ഷനുകൾ ഉപയോഗിച്ച് നിങ്ങൾ വോട്ടേഴ്‌സ് ലിസ്റ്റിൽ ഉണ്ടോയെന്ന് പരിശോധിക്കാവുന്നതാണ്
എപിക് (EPIC) നമ്പർ വഴി: വോട്ടർ ഐഡി കാർഡ് കയ്യിലുണ്ടെങ്കിൽ ‘സേർച്ച് ബൈ എപിക്’ ഓപ്‌ഷൻ തിരഞ്ഞെടുക്കാം. എപിക് നമ്പറും സംസ്ഥാനവും നൽകിയാൽ വിവരങ്ങൾ ഉടനടി ലഭ്യമാകും.
വ്യക്തിഗത വിവരങ്ങൾ വഴി: ഐഡി കാർഡ് ഇല്ലാത്തവർക്ക് ‘സേർച്ച് ബൈ ഡീറ്റയിൽസ്’ വഴി പേര്, വയസ്സ്, ജനനത്തീയതി, മണ്ഡലം എന്നിവ നൽകി വോട്ടർ പട്ടികയിലെ പേര് കണ്ടെത്താം.
മൊബൈൽ നമ്പർ വഴി: വോട്ടർപ്പട്ടികയുമായി മൊബൈൽ നമ്പർ ലിങ്ക് ചെയ്തവർക്ക് ഒടിപി (OTP) വഴി വിവരങ്ങൾ അറിയാൻ സാധിക്കും. ഇതിനായി ‘സേർച്ച് ബൈ മൊബൈൽ’ ഓപ്ഷനാണ് ഉപയോഗിക്കേണ്ടത്.
*നിങ്ങളുടെ ബൂത്തിലെ മുഴുവൻ വോട്ടർമാരുടെയും പട്ടിക പിഡിഎഫ് (PDF) ആയി ഡൗൺലോഡ് ചെയ്യാനും സൗകര്യമുണ്ട്.* voters.eci.gov.in എന്ന ലിങ്കിൽ പ്രവേശിച്ച് ജില്ലയും മണ്ഡലവും ബൂത്തും സെലക്ട് ചെയ്താൽ പട്ടിക ഫോണിൽ ലഭിക്കും.
ഈ മാസം 23 വരെ പുതിയ വോട്ടർമാരെ ചേർക്കാൻ അവസരമുണ്ടെങ്കിലും 15-ാം തീയതി വരെ ലഭിച്ച അപേക്ഷകളാണ് നിലവിൽ സ്ക്രൂട്ടിനി ഘട്ടത്തിലുള്ളത്. പുതുതായി അപേക്ഷിച്ചവർ തങ്ങളുടെ പേര് പട്ടികയിൽ ഉൾപ്പെട്ടോ എന്ന് പരിശോധിക്കാൻ മാർച്ച് 24-ന് പുറത്തിറങ്ങുന്ന സപ്ലിമെന്ററി പട്ടിക കൂടി ശ്രദ്ധിക്കേണ്ടതാണ്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments