Breaking News

* വ്യോമപാത നിശ്ചലം;**കരിപ്പൂരിൽ എത്തിയത് രണ്ട് വിമാനങ്ങൾ മാത്രം,* *റദ്ദാക്കിയത് 43 സർവീസുകൾ*

കൊണ്ടോട്ടി : ഇറാൻ-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ വലഞ്ഞ് കേരളത്തിലെ വിമാന യാത്രക്കാർ. കരിപ്പൂരിൽ ഇന്ന് എത്തിയത് രണ്ട് വിമാനങ്ങൾ മാത്രമാണ്. റിയാദിൽ നിന്നാണ് രണ്ട് വിമാനങ്ങൾ കരിപ്പൂർ എത്തിയത്. ഫ്ലൈനാസിന്റെയും സൗദിയ എയർലൈൻസിന്റെയും വിമാനങ്ങൾ ആണ് സർവീസ് നടത്തിയത്. ഫ്ളൈനാസിന്റെ വിമാനം രാവിലെ 7.25ന് റിയാദിലേക്ക് തിരിച്ചു.സൗദിയ എയർലൈൻസിന്റെ വിമാനം 9.45നാണ് പുറപ്പെട്ടത്. ഇന്നലെയും ഇന്നുമായി കരിപ്പൂരിൽ നിന്നുള്ള 56 വിമാനങ്ങൾ റദ്ദാക്കി. ഇന്ന് മാത്രം 43 വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂരിലേക്ക് വരേണ്ട 21 വിമാനങ്ങളും കരിപ്പൂരിൽ നിന്ന് പുറപ്പെടേണ്ട 22 വിമാനങ്ങളുമാണ് റദ്ദാക്കിയത്.

അതേസമയം, കൊച്ചി നെടുമ്പാശ്ശേരിയിൽ നിന്നുള്ള 16 വിമാനങ്ങൾ കൂടി റദ്ദാക്കി. ദുബൈ, സലാല, ദോഹ, അബുദബി, കുവൈറ്റ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. മസ്കറ്റിലേക്കും ജിദ്ദയിലേക്കുമുള്ള സർവീസ് റദ്ദാക്കിയിട്ടില്ല. നിരവധി യാത്രക്കാരാണ് എയർപോർട്ടുകളിൽ കുടുങ്ങിക്കിടക്കുന്നത്.

കണ്ണൂരിൽ നിന്നുള്ള വിമാന സർവീസുകളും റദ്ദാക്കി. രാവിലെ 7.05 ന് അബുദബിയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ IX715, രാവിലെ 8.50 ന് ദുബൈയിലേക്ക് പുറപ്പെടേണ്ട എയർ ഇന്ത്യ IX747, രാവിലെ 9.35 നുള്ള അബുദബിയിലേക്കുള്ള ഇൻഡിഗോ 6E1433, വൈകീട്ട് 3 ന് റിയാദിലേക്കുള്ള എയർ ഇന്ത്യ IX789, വൈകീട്ട് അഞ്ചിന് പുറപ്പെടേണ്ട മസ്ക‌ത്തിലേക്കുള്ള IX711, രാത്രി 7.25 ന് പുറപ്പെടേണ്ട ഫുജൈറയിലേക്കുള്ള ഇൻഡിഗോ 6E1503 എന്നിവയാണ് റദ്ദാക്കിയത്.



 വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ്‌ ന്യൂസ് വാട്സാപ്പ്  ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇

https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC

https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4

https://chat.whatsapp.com/KVyB12YOI1n5zC18W9cZfa

No comments