*ഉപമുഖ്യമന്ത്രി സ്ഥാനം, 80 സീറ്റുകള്‍; വിജയ്ക്ക് മുന്നില്‍ ബിജെപി ഓഫര്‍ വെച്ചതായി റിപ്പോര്‍ട്ടുകള്‍"*
ചെന്നൈ : ടിവികെ അധ്യക്ഷന്‍ വിജയ്ക്ക് ബിജെപി ഉപമുഖ്യമന്ത്രി പദവി വാഗ്ദാനം ചെയ്തതായി റിപ്പോര്‍ട്ടുകള്‍.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ മുന്നണിയുടെ ഭാഗമായാല്‍ മത്സരിക്കാന്‍ 80 സീറ്റുകളും വിജയിച്ചാല്‍ ഉപമുഖ്യമന്ത്രി പദവും നല്‍കാമെന്നാണ് വാഗ്ദാനമെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി ഓഫറിനെ കുറിച്ച് ടിവികെ വൃത്തങ്ങള്‍ പ്രതികരിച്ചിട്ടില്ല.
കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തെ തുടര്‍ന്നുള്ള കേസില്‍ വിജയ് ഇന്ന് സിബിഐക്ക് മുന്നില്‍ മൂന്നാംവട്ട ചോദ്യംചെയ്യലിന് ഹാജരായിരിക്കുകയാണ്."
എന്നാല്‍, മുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞതൊന്നും സ്വീകാര്യമല്ല എന്ന നിലപാടിലാണ് വിജയിയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ ചര്‍ച്ചകള്‍ ഇപ്പോഴും തുടരുകയാണത്രെ. വിജയിയുടെ പാര്‍ട്ടിക്ക് കുറഞ്ഞ കാലം കൊണ്ട് തമിഴ്‌നാട്ടിലുണ്ടായ ജനപ്രീതിയാണ് വലിയ വാഗ്ദാനങ്ങള്‍ നല്‍കാന്‍ ബിജെപിയെ പ്രേരിപ്പിച്ചത്. മറ്റൊരു സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി വഴിയാണ് വിജയിയുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
അതേസമയം, ബിജെപിയുമായുള്ള സഖ്യം തങ്ങള്‍ക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ ടിവികെ നേതാക്കള്‍ക്കുണ്ട്. തമിഴ്‌നാട്ടുകാര്‍ക്ക് പുതിയ ബദല്‍ എന്ന വാഗ്ദാനവുമായി സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കുന്ന പാര്‍ട്ടിയെ ബിജെപി സഖ്യം പ്രതികൂലമായി ബാധിക്കുമെന്നും വിശ്വാസ്യത തകര്‍ക്കുമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്.
ബിജെപിയുമായി യാതൊരു സഖ്യത്തിനുമില്ല എന്നാണ് ടിവികെ ജോയിന്റ് സെക്രട്ടറി സി.ടി.ആര്‍ നിര്‍മല്‍ കുമാര്‍ ഇന്നലെ പറഞ്ഞത്. സഖ്യ ചര്‍ച്ചകള്‍ അഭ്യൂഹം മാത്രമാണെന്നും ബിജെപി തങ്ങളുടെ ശത്രുവാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍, ടിവികെ സഖ്യം സംബന്ധിച്ച ചോദ്യത്തിന് ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ നൈനാര്‍ നാഗേന്ദ്രന്‍ ഇന്നലെ വ്യക്തമായ മറുപടി നല്‍കിയില്ല."
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments