*ആസ്തി കുറഞ്ഞ സ്ഥാനാർഥി ആഷ്ന, കെെവശമുള്ളത് 84 രൂപ*
സമരങ്ങളുടെ മുന്നറ്റത്തുനിന്ന് ജനഹൃദയം അടുത്തുകണ്ടിട്ടുണ്ട് 26 വയസ്സുള്ള ആഷ്ന തന്പി. പണേമാ പ്രശസ്തിയോ അല്ല, മനുഷ്യനെ സഹായിക്കാനുള്ള കഴിവാണ് വേണ്ടതെന്ന തിരിച്ചറിവിലാണ് ആഷ്ന ഏറ്റുമാനൂരിൽ എസ്.യു.സി.ഐ. (കമ്യൂണിസ്റ്റ്) സ്ഥാനാർഥിയായത്. പത്രികയ്ക്കൊപ്പം സമർപ്പിച്ച ആസ്തിവിവരത്തിലുള്ളത് 84 രൂപ. സംസ്ഥാനത്തെ ഏറ്റവും ആസ്തി കുറവുള്ള സ്ഥാനാർഥി.
പത്രിക നൽകിയ ദിവസം കൈയിൽ ഉണ്ടായിരുന്നത് വെറും 40 രൂപ. അക്കൗണ്ടിൽ 44-ഉം. സൂക്ഷ്മപരിശോധനാദിവസം കൈയിലുള്ളത് 50 രൂപ. 19 രൂപയ്ക്ക് ഫോൺ റീ ചാർജ് ചെയ്തപ്പോൾ അക്കൗണ്ടിൽ ബാക്കി 25 രൂപ. സ്വന്തമായി വാഹനമോ വസ്തുവോ വരുമാനമോ ഇല്ല.
‘‘പഠിച്ചശേഷം സ്ഥിരവരുമാനം ഉറപ്പിച്ചു കൂടേ എന്ന് ചോദിക്കുന്നവരുണ്ട്. ജനകീയസമരങ്ങളുടെ ഭാഗമാകണമെന്നുള്ളത് തീരുമാനമാണ്. അതിന് കുടുംബത്തിന്റെ സപ്പോർട്ട് ഉണ്ട്.’’കൈയിൽ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാനുള്ള പണം മതിയെന്നാണ് ആഷ്നയുടെ പക്ഷം.
തിരുവനന്തപുരത്ത് സമരത്തിനിടെ ആശവർക്കർമാർ മുടി മുറിച്ചപ്പോൾ ഐക്യദാർഢ്യവുമായി ആഷ്‌നയും മുടി മുറിച്ചു. മഹാരാജാസ് കോേളജിൽ ബിരുദവിദ്യാർഥിയായിരിക്കെ എ.ഐ.ഡി.എസ്.ഒ.യെ പ്രതിനിധീകരിച്ച് മത്സരിച്ചു. 2019-ൽ എം.ജി. സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിൽ ബിരുദാനന്തര ബിരുദത്തിന് ചേർന്നു. ജേണലിസം പി.ജി. ഡിപ്ലോമ നേടി. പാർട്ടിയുടെ മീഡിയ കോഓർഡിനേറ്ററായ ആഷ്‌ന ജില്ലാ കമ്മിറ്റി അംഗവും തിരുവാർപ്പ് ലോക്കൽ കമ്മിറ്റി അംഗവുമാണ്. എ.ഐ.ഡി.എസ്.ഒ. സംസ്ഥാന സെക്രട്ടേറിയേറ്റംഗവുമാണ്. എറണാകുളം അരയൻകാവ് സ്വദേശികളായ മാതാപിതാക്കളും മുഴുവൻസമയ പാർട്ടി പ്രവർത്തകർ. ബുധനാഴ്ച കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽനിന്ന് പ്രചാരണ ആവശ്യത്തിനായി പാട്ടപ്പിരിവ് നടത്തുന്ന സഹപ്രവർത്തകർക്കൊപ്പവും ആഷ്നയുണ്ട്.
വാർത്തകൾക്കും പരസ്യം നല്കാനും വിളിക്കേണ്ട നമ്പർ: 8907020550 വായനക്കാർക്ക് സ്റ്റേറ്റ് എക്സ്പ്രസ്സ് ന്യൂസ് വാട്സാപ്പ് ഗ്രൂപ്പിൽ ചേരാൻ* താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇👇👇
https://chat.whatsapp.com/Lb9KI8KEC4wDAtVU2XlcHC
https://chat.whatsapp.com/I5SOV9ZKNeQ1ivwyxEpjz4
https://chat.whatsapp.com/KVyB12YOI1n5zC18W9cZfa


No comments